Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത ജീത്തു ജോസഫ് ചിത്രത്തിൽ കാളിദാസ് ജയറാം

kalidas-jeethu

ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തിൽ കാളിദാസ് നായകനാകുന്നു. കാളിദാസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സിനിമയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനായിട്ടില്ലെന്നും ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ചിത്രം തുടങ്ങുക എന്നും കാളിദാസ് പറഞ്ഞു.

അല്‍ഫോൻസ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയ്ക്ക് ശേഷമാകും ജീത്തു ജോസഫ് ചിത്രം ആരംഭിക്കുക.നേരം പ്രേമം എന്നീ സിനിമകളുടെ കടുത്ത ആരാധകനാണ് ഞാനെന്നും ഇത്തരം വലിയ ഫിലിം മേക്കേഴ്‌സിനൊപ്പം ജോലി ചെയ്യാന്‍ സാധിക്കുക എന്നത് മഹത്തരമായ കാര്യമാണെന്നും കാളിദാസ് പറയുന്നു.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയ്ക്ക് ശേഷമാണ് ഇപ്പോള്‍ കാളിദാസ് ജയറാമിനെ നായകനാക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ആയിരുന്നു കാളിദാസ് നായകനായി എത്തിയ ആദ്യ മലയാള ചിത്രം.