Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറാംദിനാഘോഷം നിലത്തിരുന്ന് കണ്ട ആന്റണി പെരുമ്പാവൂർ

aadhi-celebration-antony

മലയാളത്തിലെ ഹിറ്റ് നിർമാതാവാണ് ആന്റണി പെരുമ്പാവൂർ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ നിർമിച്ച ചിത്രങ്ങളെല്ലാം മലയാളത്തിൽ ചരിത്രവിജയം നേടി. നിര്‍മാതാവ്, വിതരണക്കാരന്‍, നടന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.

Shrikumar Menon on Antony Perumbavoor

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തിയ ആദി സിനിമയുടെ നൂറാം വിജയാഘോഷത്തിനിടെ ആരോ പകർത്തിയ ആന്റണിയുടെ ചിത്രമാണ് വൈറലായി മാറിയത്. ആ സിനിമയുടെ നിർമാതാവെന്നതിലുപരി സാധാരണക്കാരനെപ്പോലെ നിലത്തിരിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു.‌

MOHANLAL ABOUT AADHI

ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ പ്രണവ് മോഹന്‍ലാലിന്റെ ആദി നൂറ് ദിവസം കഴിഞ്ഞതിന്റെ ആഘോഷം സംഘടിപ്പിച്ചിരുന്നു. മോഹന്‍ലാലും കുടുംബവുമടക്കം സിനിമയില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്തിരുന്നു. പരിപാടിയ്ക്കിടെ മോഹന്‍ലാലിനും പ്രണവിനുമൊപ്പം ഇരിക്കാന്‍ കസേര കിട്ടിയിരുന്നെങ്കിലും അവര്‍ക്ക് മുന്നില്‍ നിലത്ത് ഇരിക്കുന്ന ആന്റണിയുടെ ചിത്രമായിരുന്നു ഏറ്റവുമധികം വൈറലായത്.

aadhi-celebration-antony-1

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് നരസിംഹമായിരുന്നു ആശീര്‍വാദ് ഫിലിംസ് നിർമിച്ച ആദ്യ സിനിമ. 2000 ലായിരുന്നു ഷാജി കൈലാസിന്റെ സംവിധാനത്തില്‍ നരസിംഹം റിലീസിനെത്തിയത്. അവിടെ നിന്നും മോഹന്‍ലാലിന്റെ 23-ഓളം സിനിമകള്‍ ആന്റണി നിർമിച്ചു. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറാണ് അടുത്ത ചിത്രം.

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന സിനിമയാണ് മറ്റൊരു പ്രോജക്ട്. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം. നൂറുകോടിയാണ് ബജറ്റ്. ആശീർവാദ് സിനിമാസിന്റെ 25ാമത്തെ ചിത്രമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.