Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയനെ കാണാൻ നടിമാർ; വരവേറ്റ് ഹണി റോസ്

odiyan-honey

മലയാളസിനിമയുടെ കുടുംബസംഗമമായിരുന്നു അമ്മ മഴവിൽ മെഗാ ഷോ. ഇപ്പോഴിതാ റിഹേർസൽ വിഡിയോയുടെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പുറത്തുവിട്ടു.  മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോ വലിയ വിജയമായിരുന്നു.

അമ്മ മഴവില്ല് | അമ്മ മഴവില്ല് കൊടിയേറ്റം പാർട്ട് - 2 | മഴവിൽ മനോരമ

ചിട്ടയായ പരിശീലനവും ഒത്തൊരുമയും ദീർഘവീക്ഷണവുമാണ് പരിപാടിയുടെ വിജയമെന്ന് കാണിക്കുകയാണ് റിഹേർസൽ വിഡിയോ.

ആടിയും പാടിയും തമാശ പറഞ്ഞും തകർപ്പൻ പ്രകടനങ്ങളാണ് മലയാള ചലച്ചിത്രലോകത്തെ മിന്നും താരങ്ങൾ പുറത്തെടുത്തത്. താരസംഘടനയായ അമ്മ, മഴവിൽ മനോരമയും മലബാർ ഗോൾഡുമായി ചേർന്നാണു താരോത്സവം സംഘടിപ്പിച്ചത്. ഈ ആഴ്ച മഴവിൽ മനോരമയിലൂടെ പരിപാടി സംപ്രേഷണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.