Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘യുവ താരരാജാക്കള്‍ക്ക് തിരക്കഥ മംഗ്ലീഷില്‍ എഴുതി നല്‍കേണ്ട അവസ്ഥ’

Balachandran Chullikkad

മലയാള സിനിമയിൽ പുതുതലമുറയിലെ പല അഭിനേതാക്കൾക്കും തിരക്കഥ മംഗ്ലീഷിൽ എഴുതി നൽകേണ്ട അവസ്ഥയാണെന്ന് എഴുത്തുകാരനും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. മലയാളം അറിയാത്തവരാണ് മലയാള സിനിമയിലെ യുവ താരരാജാക്കളെന്നും ഇവരുടെ കൈകളിലാണ് ഇന്നു മലയാള സിനിമയെന്നും അദ്ദേഹം പറഞ്ഞു. 

എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്. 60 വയസ്സ് പൂര്‍ത്തിയാക്കിയ ചുള്ളിക്കാടിനെയും സപ്തതി ആഘോഷിക്കുന്ന എസ് രമേശന്‍ നായരെയും ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് എസ് എന്‍ സ്വാമി അധ്യക്ഷനായി. ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയവരെ അനുമോദിച്ചു.