Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടനിൽ നിന്നും സുചിത്രയ്ക്കൊപ്പം മോഹൻലാൽ

mohanlal-suchitra-london

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ഇത്തവണ ലണ്ടനിലാണ് തന്റെ പിറന്നാൾ ആഘോഷിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഷൂട്ടിങിനെത്തിയതാണ് അദ്ദേഹം. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം ലണ്ടനിൽ ഉണ്ട്.

പ്രിയതാരത്തിന്റെ പിറന്നാളിന് മമ്മൂട്ടി അടക്കമുള്ള താരങ്ങൾ ആശംസകളുമായി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും പതിനായിരങ്ങളാണ് ആശംസകൾ നേർന്നത്.

ഇപ്പോഴിതാ തന്റെ ആരാധകർക്കൊരു പിറന്നാൾ സമ്മാനം അദ്ദേഹം മനോരമ ഓൺലൈനിലൂടെ പങ്കുവക്കുന്നു. ലണ്ടനിൽ ഭാര്യ സുചിത്രയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് മനോരമ ഓൺലൈനിലൂടെ പുറത്തുവിട്ടത്.

mohanlal-suchitra-london-1

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന ചിത്രത്തിന് േപരിട്ടിട്ടില്ല. 45 ദിവസത്തെ ഡേറ്റാണ് ചിത്രത്തിന് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.

കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍.