Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യയുടെ ആ സെൽഫി വെറുതെയല്ല, ഇന്നസെന്റ് ഞെട്ടി

suriya-inncent

മലയാളസിനിമയുടെ കുടുംബസംഗമമായിരുന്നു അമ്മ മഴവിൽ മെഗാ ഷോ.  മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോ വലിയ വിജയമായിരുന്നു.

അമ്മ മഴവില്ല് I മെഗാ ഇവൻറ് - ഭാഗം 3 I മഴവിൽ മനോരമ

പരിപാടിയുടെ അവസാനവട്ട പരിശീലനത്തിൽ രസകരമായ നിമിഷങ്ങളും അരങ്ങേറി. ഇതിനിടെയായിരുന്നു തമിഴകത്തിന്റെ സൂപ്പർതാരം സൂര്യയുടെ കടന്നുവരവ്. ഇന്നസെന്റ് അടക്കമുള്ള മുതിർന്ന താരങ്ങളെയെല്ലാം കാലുതൊട്ട് വന്ദിച്ചാണ് സൂര്യ പരിചയപ്പെടാനെത്തിയത്. ഇന്നസെന്റിനൊപ്പം ഒരു സെൽഫി എടുത്തോട്ടെ എന്ന് സൂര്യ ചോദിച്ചു. സന്തോഷത്തോട് കൂടി അവർ ഒരുമിച്ച് സെൽഫി എടുത്തു.

അമ്മ മഴവില്ല് | അണിയറയിലെ കാഴ്ച്ചകൾ | മഴവിൽ മനോരമ

എന്നാൽ ആ സെൽഫിയുടെ പിന്നിലെ കഥ പിന്നീട് വേദിയിലെത്തിയപ്പോൾ സൂര്യ ആരാധകരോട് വെളിപ്പെടുത്തി. ‘ഞാൻ കുറച്ച് നേരം പരിപാടിയുടെ ബാക്ക്സ്റ്റേജിൽ ഉണ്ടായിരുന്നു. മൂന്നുവർഷം ഡിഗ്രി പഠിച്ച് ഫെയർവെൽ പാർട്ടി നടക്കുന്നൊരു അനുഭവമാണ് എനിക്ക് ലഭിച്ചത്. എല്ലാ താരങ്ങളെയും ഞാൻ കണ്ടു. അവിടെ വലിയൊരു ലോകം തന്നെയാണ്. ഞാനും അതിന്റെ ഭാഗമായി. എനിക്ക് വലിയൊരു നേട്ടമായി കണക്കാക്കാവുന്ന നിമിഷം അവിടെ സംഭവിച്ചു. ഇന്നസെന്റ് സാറിനൊപ്പം ഒരു സെൽഫി എടുക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ് ഞാൻ. ഇന്നസെന്റ് സാറിനൊപ്പം സെൽഫിയെടുക്കാൻ സാധിച്ചത് വലിയൊരു റെക്കോർഡ് ആയി ഞാൻ കാണുന്നു.’–സൂര്യ പറഞ്ഞു.