Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന് സുചിത്രയുടെ പിറന്നാൾ സമ്മാനം; വിഡിയോ

suchitra-mohanlal-birthday-video

ലണ്ടൻ∙ പിറന്നാൾ ആഘോഷിക്കാൻ അവർ രണ്ടുപേരും മാത്രമായിരുന്നു. ഒരു സാധാരണ റസ്റ്റോറന്റിലെ മെഴുകുതിരി വെളിച്ചത്തിനു മുന്നിലിരുന്നു അവർ കേക്കു മുറിച്ചു.രണ്ടു മെഴുകുതിരികൾവച്ച െചറിയൊരു കേക്ക്. അതിൽ ഹാപ്പി ബർത്ത് ഡേ ലാലേട്ടൻ, സ്നേഹപൂർവ്വം സുചി എന്നെഴുതിയിരുന്നു. 

മോഹൻലാൽ ഇത്തവണ പിറന്നാൾ ആഘോഷിച്ചത് വളരെ ലളിതമായാണ്. ലണ്ടനിലുള്ള ലാൽ രാവിലെ ഭാര്യ സുചിയോടൊപ്പം ഷോപ്പിങ്ങിനുപോയി. രാത്രി തിരിച്ചെത്തിയ ശേഷമാണു റസ്റ്റോറന്റിന്റെ  ഒരു കോണിലിരുന്നു കേക്കു മുറിച്ചത്. ചുവന്ന ഫുൾകൈ ബനിയനായിരുന്നു ലാലിന്റെ വേഷം, സുചി ചുവപ്പ് ടീ ഷർച്ചും ചാര നിരത്തിലുള്ള കോട്ടും. 

ജന്മദിനം തിരക്കിൽനിന്നെല്ലാമകന്നു ആഘോഷിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ ലാൽ പറഞ്ഞു, ‘എന്റെ സ്നേഹം എല്ലാവരെയും അറിയിക്കുക. ’ 

ലാൽ മനോരമ ഓൺലൈനിനു വേണ്ടി എടുത്ത വിഡിയോ വായനക്കാർക്കായി പങ്കുവയ്ക്കുന്നു. 

Mohanlal Suchitra London