നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു

പാലക്കാട്∙ മലയാളചലച്ചിത്ര നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ നാലരയ്ക്കായിരുന്നു അന്ത്യം.

സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിട്ടായിരുന്നു തുടക്കം. നാൽപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1983ൽ പുറത്തിറങ്ങിയ പി.എൻ.മേനോന്റെ ‘അസ്ത്ര’മാണ് ആദ്യ ചിത്രം. സത്യൻ അന്തിക്കാട്, ലാൽ ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവൻ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടാളം, അച്ചുവിന്റെ അമ്മ, സെല്ലുലോയ്ഡ്, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.