Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഗസ്റ്റ് സിനിമാസ് അല്ല 2.0 വിതരണത്തിനെത്തിക്കുന്നത് മിനി സ്റ്റുഡിയോസ്

2.0-kerala

കേരളത്തിൽ അന്യഭാഷ ചിത്രങ്ങൾ കോടികൾ വാരുന്ന കാലമാണിത്. വിക്രം ചിത്രം ഐ തുടങ്ങി വിജയ് ചിത്രം മെർസൽ വരെ കേരളത്തിൽ സൂപ്പർഹിറ്റായിരുന്നു. ഇപ്പോഴിതാ മറ്റൊരു ബ്രഹ്മാണ്ഡചിത്രം കൂടി എത്തുകയാണ്.

ശങ്കർ–രജനീകാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 2.0യുടെ കേരളത്തിലെ വിതണാവകാശം സ്വന്തമാക്കിയിരിക്കുന്നത് മിനി സ്റ്റുഡിയോസ് ആണ്. മിനി സ്റ്റുഡിയോസിലൂടെ ചിത്രത്തിന്റെ നിർമാതാക്കളായ ൈലക്ക തന്നെ നേരിട്ട് വിതരണത്തിനെത്തിക്കും. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസുമായി സഹകരിച്ചാണ് മിനി സ്റ്റുഡിയോസ് പ്രവർത്തിക്കുന്നത്. 

ജൂൺ 7ന് തിയറ്ററുകളിലെത്തുന്ന രജനി ചിത്രം കാലയുടെ കേരളത്തിലെ വിതരണാവകാശവും മിനി സ്റ്റുഡിയോസിനാണ്. 

നേരത്തെ 2.0യുടെ വിതരണാവകാശം ആഗസ്റ്റ് സിനിമാസ് 16 കോടിക്ക് സ്വന്തമാക്കിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. തുക വ്യക്തമാക്കിയിരുന്നില്ലെങ്കിലും ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയതായി ആഗസ്റ്റ് സിനിമാസ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇത് ലൈക്ക പ്രൊഡക്ഷൻസ് തന്നെ ഏറ്റെടുക്കുകയായിരുന്നു.

2.0 തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആദ്യദിനം റെക്കോർഡ് കലക്ഷനാകും ലക്ഷ്യമിടുക. വിജയ് ചിത്രം മെർസൽ ആദ്യദിന കലക്ഷൻ 6.11 കോടിയായിരുന്നു. നിലവിൽ അന്യഭാഷ ചിത്രങ്ങളിലെ ആദ്യദിന കലക്ഷനിൽ ബാഹുബലി 2 ആണ് മുന്നിൽ. 6.27 കോടിയാണ് ബാഹുബലി 2വിന്റെ ആദ്യദിന കലക്ഷൻ.

ബാഹുബലി 2 കേരളത്തിൽ നിന്നും 50 കോടി വാരിയിരുന്നു. വിജയ്‌യുടെ മെർസലിന്റെ കലക്ഷൻ കേരളത്തിൽ നിന്നുമാത്രം 22 കോടി. ശങ്കർ–വിക്രം ചിത്രം ഐ 17 കോടി കലക്ട് ചെയ്തിരുന്നു. 

അന്യഭാഷ ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശ തുകകള്‍

മെര്‍സൽ–7.5 കോടി

കബാലി–7.5 കോടി

തെറി–5.6 കോടി

ബാഹുബലി 2–പത്ത് കോടി