Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളെ സ്വാധീനിച്ച നടി ആരെന്ന് വനിതാസംഘടന; മഞ്ജുവും നവ്യയുമെന്ന് പ്രേക്ഷകർ

wcc-one-year

നീതി നിഷേധിക്കപ്പെടുമെന്ന ഘട്ടത്തിൽ ഇന്ത്യൻ സിനിമ ചരിത്രത്തിലാദ്യമായി വനിതാ ചലച്ചിത്ര പ്രവർത്തകർക്കായി വുമൺ ഇൻ സിനിമ കളക്റ്റീവ് (Women In Cinema Collective) എന്ന സംഘടന രൂപം കൊണ്ടിട്ട് ഒരുവർഷം പിന്നിടുകയാണ്.  സംഘടന ഒരുവർഷം പിന്നിടുന്ന സാഹചര്യത്തിൽ ഔദ്യോഗിക കുറിപ്പുമായി വനിതാസംഘടന രംഗത്തെത്തി.–

‘ഒരു വർഷം പിന്നിട്ട പ്രസ്ഥാനം ചില പുനർവായനകളിലേക്ക്. നിലനിൽക്കുന്ന വ്യവസ്ഥയെ പുനർവായനക്ക് വിധേയമാക്കി മാത്രമേ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂ. സിനിമയുടെ അകത്തെയും പുറത്തെയും അത്തരമൊരു വായനക്ക് വിധേയമാക്കേണ്ടതുണ്ട്. കാഴ്ചയിലൂടെ, ചിന്തയിലൂടെ, കലയുടെയും സംവാദങ്ങളുടെയും കൈകോർക്കലിലൂടെ വേണം ഈ പുനർവായന സാധ്യമാക്കാൻ. സിനിമാ പ്രദർശനങ്ങൾ,ശില്പശാലകൾ, സംവാദങ്ങൾ, സൗഹൃദസദസ്സുകൾ, സിനിമാ യാത്രകൾ.... തോളോട് തോൾ ചേർന്ന്‌, ആത്മവിശ്വാസത്തോടെ, തല ഉയർത്തി നിൽക്കാനുളള ഈ എളിയ പരിശ്രമങ്ങളിലേക്ക് ഏവർക്കും സ്വാഗതം. തുല്യ ഇടത്തിനും തുല്യ അവസരത്തിനുമായുള്ള ഈ യത്നങ്ങളിൽ നിങ്ങളും ഭാഗമാകൂ... കൈകോർക്കൂ..നന്ദി !’

ഇതുകൂടാതെ പ്രേക്ഷകരോടായി അവർക്കൊരു ചോദ്യവും ഉണ്ടായിരുന്നു. ‘നിങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച സിനിമാലോകത്തെ ഒരു സഹപ്രവർത്തക / വ്യക്തിത്വം ആരാണ്?’

പല പേരുകൾ ഇതിൽ ഉയർന്നുകേട്ടു. അതിൽ മുന്നിൽ നിന്നത് മഞ്ജുവിന്റെയും നവ്യ നായരുടെയും പേരുകളാണ്. പ്രേക്ഷകരുടെ ചില കുറിപ്പുകൾ താഴെ– 

‘മഞ്ജുവാരൃർ തന്നെ..പറയുന്ന വാക്കും പ്രവർത്തിയും ഒരുപോലെയാണ്..ചെയ്യാൻ കഴിയുന്നതെ പറയൂ..സിനിമയുടെ തുടക്കത്തിൽ ചില മനുഷ്യസഹജമായ വീഴ്ചകൾ ഉണ്ടായി..അതിൽ നിന്നും പാഠം ഉൾകൊണ്ട്, ഏത് സ്ത്രീയും പതറിപോകുമായിരുന്ന നിമിഷങ്ങൾ വേദന ഉളളിലൊതുക്കി ആരോടും പരിഭവം പറയാതെ വളരെ ധൈര്യപൂർവം സമൂഹത്തിന് വെളളിവെളിച്ചം പകർന്നു നിൽക്കുന്ന അവരെ കാണാതിരിന്നാൽ ഞാൻ കണ്ണുപൊട്ടനാകണം...കേരളീയ സമൂഹത്തിന്റെ മാതൃകാ വനിതയായ് ഞാൻ പലതും അവരിൽ കാണുന്നു...വിനയം, ക്ഷമ, കാരുണ്യം,വിവേകം,വാത്സല്യം, സഹാനുഭൂതി, അനുകമ്പ ഇതെല്ലാം ഒത്തുചേർന്ന മഞ്ജുവാര്യരെയാണ് ഞാൻ ഇഷ്ടപെടുന്നത്..അവർ തീർച്ചയായും താങ്കളുടെ ഈ സംഘടനയുടെ ഒരു കരുതൽ തന്നെയാണ്....’–ആരാധകർ പറയുന്നു.

എന്നാൽ മറ്റുചിലർക്ക് നവ്യ നായരായിരുന്നു ഇഷ്ടവ്യക്തിത്വം.  ‘അഭിനയ ജീവതത്തില്‍ നിന്നും വിട്ടു നിൽക്കുന്നുവെങ്കിലും കലാരംഗത്ത് നൃത്ത വിസ്മയം തീർത്ത് കലയോടുളള ആത്മാർത്ഥയും ഇഷ്ടവും കൊണ്ട് പോകുന്നു മലയാളികൾക്ക് എന്നും നവ്യ നായർ പരിചിതമാണ് സംപിൾ ആണ് എവിടെ ചെന്നാലും അത് മറ്റൊരു നായികയിലെ വ്യക്തി ജീവിതമെടുത്താലും കാണാൻ കഴിയില്ല. നന്ദനം പോലുളള നല്ല സിനിമാനുഭവം പ്രേക്ഷകരിലേക്ക് എത്തിച്ചു ഇന്ന് മലയാള സിനിമയിൽ നവ്യ നായർ ഉണ്ടെങ്കിൽ മലയാള സിനിമയക്ക് നല്ല സംഭാവനകൾ ലഭിക്കുമായിരുന്നൂ ലേഡി സൂപ്പർസ്റ്റാർ എന്നത് വ്യക്തിത്വം കൊണ്ട് നവ്യ നായർ ആണ്’.–ആരാധകന്റെ കമന്റ്.

മലയാളത്തിലെ പ്രമുഖ നടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു ആശയവുമായി നടിമാരും സംവിധായകരും ഉൾപ്പെടുന്ന വനിതകൾ രംഗത്തെത്തിയത്. മറ്റു എല്ലാ തൊഴിലിടങ്ങളിലേതു പോലെ സ്ത്രീകൾക്കു തുല്യനീതി വേണമെന്ന ആശയവും സിനിമയിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ചർച്ചയും ഇതോടൊപ്പം ഉയർന്നു വന്നു. വനിതാ സംഘടന എല്ലാ വനിതാ ചലച്ചിത്ര പ്രവർത്തകരെയും പ്രതിനിധീകരിക്കുന്നില്ലെന്നും സംഘടനയിൽ പക്ഷപാതമുണ്ടെന്നുമുള്ള മറുവാദങ്ങളും ഡബ്യൂസിസിക്കെതിരെ ഉയർന്നു കേട്ടു. 

related stories