Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയന്റെ മുത്തച്ഛൻ; സെറ്റിൽ നിന്നുള്ള വിഡിയോ

odiyan-set-video

മലയാള സിനിമ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയൻ. മോഹൻലാൽ നായകനാകുന്ന ഈ സിനിമ സംവിധാനം ചെയുന്നത് ശ്രീകുമാർ മേനോൻ ആണ്. സിനിമയുടെ പേര് പ്രഖ്യാപിച്ചത് മുതൽ ആരാധകരും സിനിമാപ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ നിന്നുള്ളൊരു രസകരമായ വിഡിയോ പുറത്തുവന്നിരിക്കുന്നു.

ബോളിവുഡ്താരം മനോജ് ജോഷിക്കൊപ്പം സിനിമയുടെ അണിയറപ്രവർത്തകർ രസകരമായ നിമിഷങ്ങൾ ആസ്വദിക്കുന്ന വിഡിയോ ആണ് പുറത്തുവന്നത്.ചിത്രത്തിൽ ഒടിയൻ മാണിക്കയ്ന്റെ മുത്തച്ഛനായാണ് മനോജ് ജോഷി എത്തുക.  ഗുജറാത്തി നാടക നടനായ മനോജ് ജോഷി ബോളിവുഡിലെ മികച്ച അഭിനേതാവ് കൂടിയാണ്. 

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ ആക്‌ഷൻ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ഷാജി കുമാർ ആണ് ഛായാഗ്രഹണം. എഡിറ്റിങ് ജോൺകുട്ടി.