Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ ‘ഡിങ്കൻ’ തുടങ്ങിയിട്ടില്ല; വിശദീകരണവുമായി സംവിധായകൻ

dinakan-dileep

കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് ഡിങ്കൻ. പ്രശസ്ത ഛായാഗ്രഹകനായ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഡിങ്കന്‍. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് നിര്‍മാണം. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. സിനിമ അനശ്ചിതത്വത്തിലാണെന്നും മുടങ്ങിയെന്നും വരെ പ്രചരിച്ചു.

നിലവിൽ ചിത്രം തുടങ്ങിയിട്ടില്ലെന്ന് സംവിധായകൻ രാമചന്ദ്രബാബു സ്ഥിരീകരിച്ചു. ഇതുവരെയും ഷൂട്ടിങ് തിയതി തീരുമാനിച്ചിട്ടില്ലെന്നും ജൂണിൽ തുടങ്ങാനാണ് പദ്ധതിയെന്നും അദ്ദേഹം പറയുന്നു. ദുബായ്, എറണാകുളം എന്നിവിടങ്ങളാകും പ്രധാനലൊക്കേഷൻ.

റാഫിയാണ് തിരക്കഥ. പ്രൊഫസര്‍ ഡിങ്കന്‍ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കുടുംബപ്രേക്ഷകര്‍ക്ക് കൂടി രസിക്കുന്ന തരത്തിലേക്കാണ് തിരക്കഥ മാറ്റിയിട്ടുള്ളതെന്നായിരുന്നു രാമചന്ദ്രബാബു അറിയിച്ചത്.

അദ്ദേഹം ഇപ്പോൾ തിരക്കഥയുടെ അവസാനവട്ട പണിപ്പുരയിലാണെന്നും സംവിധായകൻ പറഞ്ഞു. നമിത പ്രമോദ് ആണ് ദിലീപിന്റെ നായിക. കമ്മാരസംഭവത്തിലും നമിതയായിരുന്നു നായികയായി എത്തിയത്.

ഒരു മാജിക്കുകാരന്റെ വേഷമാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു ദിവസം മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. സഅജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സിനിമയുടെ ഫസ്റ്റ്ലുക്ക് ഫോട്ടോഷൂട്ട് ഒരുവർഷം മുമ്പേ പൂർത്തിയായിരുന്നു. ത്രിഡിയിലാകും സിനിമ റിലീസിനെത്തുക.