Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാരിയില്‍ സുന്ദരിയായി മീനാക്ഷി ഒപ്പം കാവ്യയും ദിലീപും

dileep-meenakshi-kavya ചിത്രത്തിന് കടപ്പാട്–ദിലീപ് ഓൺലൈൻ

കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പമുള്ള ദിലീപിന്റെ കുടുംബചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഒരു വിവാഹചടങ്ങിൽ ഇവർ പങ്കെടുക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്.

വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയെയും നിറപുഞ്ചിരിയുമായി അരികില്‍ നില്‍ക്കുന്ന കാവ്യയെയും ദിലീപിനെയും ഫോട്ടോയിൽ കാണാം.

നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദിലീപ് സകുടുംബം ഒരു ചടങ്ങിനെത്തിയത്. അതുതന്നെയാണ് ചിത്രം വൈറലാകാന്‍ കാരണവും. അടുത്തിടെ നടന്ന നിരവധി പൊതുചടങ്ങുകളില്‍ ദിലീപ് സജീവമായി തന്റെ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും കാവ്യ മാധവനെയും മീനാക്ഷിയേും കാണാറുണ്ടായിരുന്നില്ല. 

മൂവരും ഒരുമിച്ചുള്ള ചിത്രം നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ എത്തി. നിരവധി പേരാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്.  വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും കാണാനില്ലെന്ന വിഷമം ആരാധകർക്കുണ്ടായിരുന്നു.  

കമ്മാരനായി ദിലീപ്; ഷൂട്ടിങിന് മുമ്പ് കുടുംബവുമൊത്ത് കാളിമലർക്കാവിൽ

ഫാന്‍സ് പേജുകളിലൂടെയും മറ്റുമായാണ് ചിത്രം പ്രചരിക്കുന്നത്. ദിലീപ് ഓണ്‍ലൈന്‍ ഫെയ്സ്ബുക്ക് പേജിലൂടെ ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.