Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാനെ ഒരുക്കിയ മലയാളി

jishad-salman ജിഷാദ്, ജിഷാദ് ഡിസൈൻ ചെയ്ത ജാക്കറ്റ് അണിഞ്ഞ് സൽമാൻ

ബോളിവുഡ് സൂപ്പർതാരം സൽമാന്റെ ബിഗ് ബജറ്റ് ചിത്രം റേസ് 3 റിലീസിനൊരുങ്ങുകയാണ്. പൊതുവെ ഫാഷൻ വസ്ത്രങ്ങളോട് അൽപം താൽപര്യം കുറവുളള താരം കൂടുതൽ സ്റ്റൈലിഷ് ലുക്കിലാണ് റേസ് 3യില്‍ എത്തുന്നത്. സല്ലുവിന്റെ ഈ സ്റ്റൈലിഷ് മേക്കോവറിന് പിന്നിൽ മലയാളിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

സത്യമാണ് ഫാഷൻ സ്റ്റൈലിസ്റ്റ് രംഗത്ത് സജീവമായ ഫാഷൻ ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ ആണ് റേസ് 3യില്‍ സൽമാൻ ധരിക്കുന്ന ഡെനിം ജാക്കറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. തൃശൂർ സ്വദേശിയായ ജിഷാദ് ജോലി ചെയ്യുന്നത് ദുബായിയിൽ ആണ്.

jishad-salman-jacket

ഒരുപാട് താരങ്ങള്‌ക്ക് വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ടെങ്കിലും സിനിമയിലേക്കുള്ള ചുവടു വയ്പ്പ് ഇതാദ്യമാണ്. ഇത്രയും വലിയൊരു സിനിമയുടെ ഭാഗമായി അരങ്ങേറ്റം കുറിക്കാനായതിന്റെ സന്തോഷത്തിലാണ് ജിഷാദ്. 

ഡെനിം രംഗത്താണ് ജിഷാദ് കൂടുതലു തിളങ്ങുന്നത്. ഡെനിം അത് പലരീതിയിൽ വ്യത്യസ്ത ഫാഷനുകളിൽ തന്റേതായ രീതിയിൽ മാറ്റി മറിക്കുകയാണ് ജിഷാദിന്റെ പ്രത്യേകത. അതുകൊണ്ട് ഇങ്ങനെയൊരു അവസരം വന്നുചേർന്നപ്പോൾ അത് ഫലപ്രദമായി ഉപയോഗിക്കാൻ ജിഷാദിന് സാധിച്ചു. തന്റെ മേലധികാരിയാണ് ഒരു ഓഫർ വരുന്നത്.

Heeriye Song with Lyrics - Race 3 | Salman Khan & Jacqueline | Meet Bros ft. Deep Money, Neha Bhasin

സൽമാൻ ഖാന് വേണ്ടി പ്രത്യേകമൊരു ഡെനിം ഡിസൈൻ തയ്യാറാക്കാനാണ് ജിഷാദിനോട് പറഞ്ഞത്. ജിഷാദിന്റെ ഡിസൈൻ ഒരുപാട് ഇഷ്ടപ്പെട്ട താരം അത് തന്റെ പുതിയ സിനിമയായ റേസ് 3യിലേക്കും നിർദേശിക്കുകയായിരുന്നു. സിനിമയിലുടനീളം ജിഷാദ് ഡിസൈൻ ചെയ്ത ജാക്കറ്റ് അണിഞ്ഞാണ് സല്ലു എത്തുന്നത്.

jishad-salman-jacket-1

‘എന്നെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനവും ഒപ്പം സ്വപ്നതുല്യമായ ആഗ്രഹപൂർത്തീകരണം കൂടിയാണിത്. കരിയറിൽ തന്നെ ഏറ്റവും വലിയ ഭാഗ്യം. ആദ്യ സിനിമയാണ് റേസ് 3. ഇപ്പോൾ ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അടാർ ലവ്' എന്ന ചിത്രത്തിന് വേണ്ടിയും ജാക്കറ്റ് ഡിസൈൻ ചെയ്തിട്ടുണ്ട്.’–ജിഷാദ് പറഞ്ഞു.

സ്പ്ലാഷ് ഫാഷൻസ് ദുബായിയിൽ ഡെനിം ആർട്സിറ്റ് ഡിസൈനര്‍ ആണ് ജിഷാദ്.