Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുത്തിപ്പൊക്കലിന്റെ അതിഭീകരമായ അവസ്ഥയിൽ പിഷാരടി

ramsehs

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കുത്തിപ്പൊക്കല്‍ മാത്രം. കുറച്ചുനാളായി ഫെയ്സ്ബുക്കില്‍ നടക്കുന്ന കലാമേള ഇപ്പോഴും സജീവമായി തുടരുകയാണ്. സിനിമാ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാത്രമല്ല സുഹൃത്തുക്കളുടെയും ചിത്രങ്ങളും പഴയ പോസ്റ്റുകളുമാണ് ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നതാണ് കുത്തിപ്പൊക്കല്‍ എന്ന് അറിയപ്പെടുന്നത്. 

ഇപ്പോഴിതാ രമേശ് പിഷാരടിയുടെ പണ്ടുകാലത്തെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പിഷാരടി തന്നെയാണ് ചിത്രം ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്.

എല്ലാവരും സുഹൃത്തുക്കളുടെ പഴയ ചിത്രങ്ങൾ തേടിപ്പോകുമ്പോള്‍ പിഷാരടി സ്വന്തം ചിത്രം പോസ്റ്റ് െചയ്ത് മറ്റുളളവർക്ക് മാതൃകയായി. എന്നാല്‍ കൂടെ രണ്ടുസുഹൃത്തുക്കൾക്ക് നല്ലൊരു പണിയും.

‘എനിക്ക് പിന്നെ ഇപ്പഴും ഇതൊക്കെത്തന്നെയാണ് പണി...കൂടെയുള്ളവരുടെ കാര്യം ഓർക്കുമ്പോഴാ ഇതിൽ ഒരുത്തൻ ഇപ്പോൾ അഡ്വക്കേറ്റും(സുജിത് സോമശേഖരൻ) മറ്റവൻ വലിയ ഷെഫും (അനീഷ് കെ എൻ) ആണ്.’–ചിത്രത്തിന് അടിക്കുറിപ്പായി പിഷാരടി പറഞ്ഞു.

രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ‘കുത്തിപൊക്കലിന്റെ പല അവസ്ഥാന്തരങ്ങളും ഈ അടുത്ത ദിവസങ്ങളിൽ കണ്ടു . പക്ഷെ ഇത്രയും ഭീകരമായ ഒരു വേർഷൻ ഇതാദ്യാ’, വടിവേലുവിന്റെ ഡൃൂപ്പ് ആയി അഭിനയിച്ചൂടായിരുന്നോ പിഷൂ ആ കാലത്ത്....!, പഴയ ഫോട്ടം കുത്തിപ്പൊക്കുന്നതിനു മുൻപ് സൈക്കിളിലോടിക്കൽ മൂവ്...ഇങ്ങനെ തുടരുന്നു കമന്റുകൾ.

‘കുത്തിപ്പൊക്കല്‍’ തുടരുന്നു; വടി കൊടുത്ത് അടിവാങ്ങി അജു