Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്നാഹങ്ങളോ ആരവങ്ങളോ ഇല്ലാതെ വിജയ് തൂത്തുക്കുടിയിൽ; എത്തിയത് ബൈക്കിൽ

vijay-thoothukudi

ഗുരുതര ആരോഗ്യ പാരിസ്ഥിതിക പ്രശ‌്നങ്ങൾ സൃഷ്ടിക്കുന്ന സ‌്റ്റെർലൈറ്റ‌് കോപ്പർ കമ്പനിക്കെതിരെ തൂത്തുക്കുടിയിൽ സമരം നടത്തിയ ജനങ്ങളെ സന്ദർശിച്ച് ഇളയദളപതി വിജയ്. മാധ്യമങ്ങളെയും മറ്റും അറിയിക്കാതെയാണ് താരം തൂത്തുക്കുടിയിൽ എത്തിയത്.

vijay-thoothukudi-1

പൊലീസ് സന്നാഹങ്ങളോ ആഡംബരകാറുകളോ ഇല്ലാതെ സഹായിക്കൊപ്പം ഒരു ബൈക്കിലാണ് താരം തൂത്തുക്കുടിയിൽ എത്തിയത്.

Vijay Thoothukudi

പൊലീസ് നരയാട്ടിൽ മരിച്ച കുടുംബാംഗങ്ങളുടെ വസതിയിൽ താരം എത്തി. അവിടുള്ളവരോടൊപ്പം അൽപസമയം ചെലവഴിക്കുകയും ചെയ്തു. മരിച്ച കുടുംബാഗംങ്ങളുടെ ബന്ധുക്കൾക്ക് ഒരുലക്ഷം രൂപവീതം സഹായവും വിജയ് നൽകിയെന്ന് റിപ്പോർട്ട് ഉണ്ട്.

vijay-thoothukudi-4

വിജയ്‌യുടെ സന്ദര്‍ശനം അപ്രതീക്ഷിതമായി പോയെന്ന് നാട്ടുകാരും അഭിപ്രായപ്പെട്ടു. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് തങ്ങളോട് ചോദിച്ചെന്നും ഓരോരുത്തരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നും ഇവർ പറഞ്ഞു.

നേരത്തെ സൂപ്പർതാരങ്ങളായ കമൽഹാസനും രജനീകാന്തും തൂത്തുക്കുടി സന്ദർശിച്ചിരുന്നു.