Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രത്തെ പരിഹസിച്ച് നടി കസ്തൂരി

vikram-kasthoori

വിക്രം നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം സാമി 2വിന്റെ ടീസറിനെ പരിഹസിച്ച് നടി കസ്തൂരി. ശശികാന്ത് സംവിധാനം ചെയ്യുന്ന തമിഴ്പടം 2 എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സിൽ കസ്തൂരി അഭിനയിക്കുന്നുണ്ട്. തമിഴ് മസാല പടങ്ങളെ ട്രോള്‍ ചെയ്തുകൊണ്ടാണ് ഈ സിനിമ ഒരുക്കിയിരിയ്ക്കുന്നത്. ആ കളിയാക്കലില്‍ വിക്രമിന്റെ സാമിയും പെടും എന്നാണ് കസ്തൂരി പറഞ്ഞത്.

വെറും ടെംപ്ലേറ്റ് ഷോട്ടുകള്‍ നിരത്തിയാണ് സാമി 2 വിന്റെ ടീസര്‍ ഒരുക്കിയിട്ടുള്ളതെന്നും കസ്തൂരി ട്വീറ്റ് ചെയ്തു. ഇത് കണ്ട് രോഷാകുലരായ വിക്രത്തിന്റെ ആരാധകര്‍ കിളവിയായിട്ടും ഐറ്റം ഡാന്‍സ് കളിച്ചുനടക്കാന്‍ നാണമില്ലേയെന്ന് കസ്തൂരിയോട്് ചോദിച്ചു. 

മകളുടെ പ്രായം വരുന്ന നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ വിക്രത്തിന് പറ്റുമെങ്കില്‍ ഈ പ്രായത്തില്‍ എനിക്ക് എന്തുകൊണ്ട് ഐറ്റം ഡാന്‍സ് ചെയ്തൂടായെന്നായിരുന്നു, വിമർശകർക്കുള്ള കസ്തൂരിയുടെ മറുപടി.