Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ.എം. വിജയൻ ബയോ പിക്: സംവിധാനം അരുൺ ഗോപി

vijayan-arun-gopi

മലയാളികളുടെ അഭിമാന താരം ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്ന വി.പി. സത്യന്റെ ജീവിതകഥയുടെ അമ്പരപ്പിക്കുന്ന വിജയത്തിനു പിന്നാലെയാണ് വിജയന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്ന വാര്‍ത്ത വരുന്നത്. ദിലീപ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം രാമലീല  സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്.

മലയാളത്തിലെ പ്രമുഖ യുവതാരം ഐ.എം. വിജയന്റ ജേർസി അണിയും. പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് അരുൺ ഗോപി ഇപ്പോൾ. ഈ സിനിമയ്ക്ക് ശേഷം ഐ.എം. വിജയന്റെ ചിത്രം ആരംഭിക്കും. സിനിമയുടെ തിരക്കഥയും അരുൺ ഗോപി തന്നെയാണ്. 

ലൊക്കേഷൻസ് വർഷങ്ങൾക്ക് മുൻപെ സന്ദർശിച്ച്‌ കണ്ടെത്തിയതാണെന്നന്നും വർഷങ്ങൾക്ക് മുന്‍പെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതാണെന്നും അരുൺ ഗോപി മനോരമ ഓൺലൈനോട് പറഞ്ഞു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായിരിക്കും.