Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ദിലീപും മീനാക്ഷിയുമെത്തി

manju-meenakshi

നടി മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യര്‍ക്ക് ആദരാഞ്ജലികര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയും എത്തി. തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തിയാണ് ഇരുവരും അനുശോചനം അറിയിച്ചത്. അര്‍ബുദബാധിതനായിരുന്ന മാധവ വാര്യര്‍ ഞായറാഴ്ചയാണ് മരണമടഞ്ഞത്. 73 വയസ്സായിരുന്നു. 

Dileep Meenakshi

ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.  ഇടവേള ബാബുവും ദിലീപിന്റെ സഹോദരൻ അനൂപും ഇവർക്കൊപ്പമുണ്ടായിരുന്നു.

വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച വേര്‍പിരിയലായിരുന്നു ചലച്ചിത്ര താരങ്ങള്‍ ദിലീപിന്റെയും മഞ്ജു വാര്യരുടേയും. 1998ല്‍ വിവാഹിതരായ അവര്‍ 2015ലാണ് വിവാഹ മോചിതരായത്.