Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വഴക്കില്ല; കെട്ടിപ്പിടിച്ച് മേജര്‍ രവിയും ഉണ്ണി മുകുന്ദനും

major-ravi-unni

ആഘോഷങ്ങളില്‍ സിനിമാക്കാര്‍ ഒത്തുകൂടുകയും പിണക്കങ്ങളും പരിഭവങ്ങളും നല്ല ഒാര്‍മകളും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വേദിയില്‍ അപ്രതീക്ഷിതമായ സൗഹൃദമാണ് വീണ്ടും തളിര്‍ക്കുന്നത്. ഇന്നലെ ലുലു മാരിയറ്റ് ഹോട്ടലില്‍ സംവിധായകന്‍ മേജര്‍ രവിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷമായിരുന്നു. മമ്മൂട്ടി, ലാല്‍, ആസിഫ് അലി, ജയസൂര്യ, ടൊവീനോ തോമസ്, നീരജ് മാധവ് തുടങ്ങി മലയാളത്തിന്റെ വമ്പന്‍ താരനിര പിറന്നാളാശംസകവുമായി എത്തി. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ മേജര്‍ രവി തന്നെ ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

major-ravi-unni-6

എന്നാല്‍ അക്കൂട്ടത്തില്‍ ആശംസകളുമായി എത്തിയ ആ അതിഥിയെ കണ്ട് ആരാധകരെല്ലാം ഞെട്ടിയിരിക്കുകയാണ്. യുവതാരം ഉണ്ണി മുകുന്ദനും മേജര്‍ രവിയ്ക്ക് ആശംസകളുമായി പിറന്നാളാഘോഷ വേദിയില്‍ എത്തി. ഇരുവരും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവും ഇപ്പോള്‍ ൈവറലാവുകയാണ്.

major-ravi-unni-t

ജോഷി സംവിധാനം ചെയ്ത ‘സലാം കാശ്മീര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതായി വാർത്ത വന്നിരുന്നു.  ചിത്രീകരണം കാണാനെത്തിയതായിരുന്നു ഉണ്ണി മുകുന്ദൻ. ജോഷിയെ സംഘട്ടനരംഗങ്ങളില്‍ സഹായിക്കാനാണ് മേജര്‍ രവി സെറ്റിലെത്തിയത്. എന്നാല്‍ പിന്നീട് ഇൗ പ്രശ്നത്തെക്കുറിച്ച് പരസ്യ പ്രസ്താവനകളുമായി ഇരുവരും തയാറായിരുന്നില്ല.

ഉണ്ണിയോട് പരിഭവം ഇല്ലെന്നും എന്റെ മകന്റെ പ്രായം പോലും ഉണ്ണിയ്ക്ക് ഇല്ലെന്നുമാണ് ഈ വിഷയത്തില്‍ അന്ന് മേജര്‍ രവി നല്‍കിയ പ്രതികരിച്ചത്. പക്ഷേ പിന്നിട് ഇരുവരെയും പൊതുവേദികളില്‍ ഒരുമിച്ച് കാണാതായതോടെ പ്രശ്നം ഗുരുതരമാണെന്ന് ആരാധകര്‍ വിശ്വസിച്ചു. ഇപ്പോഴിതാ  മേജര്‍ രവിയുടെ ഷഷ്ടിപൂര്‍ത്തി ചടങ്ങില്‍ ഉണ്ണി മുകുന്ദന്‍ നേരിട്ടെത്തിയതോടെയാണ് പരിഭവങ്ങള്‍ക്ക് തിരശ്ശീല വീണത്. 

major-ravi-unni-7

ഉണ്ണി മുകന്ദന്‍ വന്നത് വലിയ സര്‍പ്രൈസ് ആയെന്നാണ് അദ്ദേഹം തന്നെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഫെയ്സ് ബുക്കില്‍ കുറിച്ചു. പിറന്നാളാഘോഷത്തോടെ ഇരുവരും തമ്മിലുള്ള മഞ്ഞ് ഉരുകിയ സന്തോഷത്തിലാണ് ആരാധകര്‍.

major-ravi-unni-8
major-ravi-unni-1
major-ravi-unni-9
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.