Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ജലി മേനോൻ ചിത്രം ‘കൂടെ’; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

koode-movie-stills-1

മലയാളിപ്രേക്ഷകർ ഒന്നടങ്കം ചർച്ച ചെയ്യുന്ന സിനിമയുടെ പേരാണ് ‘കൂടെ’. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിലും മറ്റും പോസ്റ്റർ തരംഗമായി മാറി. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിലും പ്രതീക്ഷകള്‍ വാനോളം. 

koode-movie-nazriya

ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ സ്റ്റിൽ പുറത്തുവന്നിരിക്കുന്നു. മനോഹരമായ ലൊക്കേഷനുകളാകും സിനിമയിലേതെന്ന് ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തം.

പൃഥ്വിരാജ് സുകുമാരൻ, പാർവതി, നസ്രിയ നസീം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർത്ഥ് മേനോൻ, മാലാ പാർവതി, വിജയരാഘവൻ, സംവിധായകൻ രഞ്ജിത്ത് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 2012ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

koode-movie-prithviraj

പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഒരു സഹോദരനായും കാമുകനായുമുള്ള ഈ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിതഘട്ടങ്ങളാണ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

koode-movie-stills

ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രമാണിത്. പറവയുടെ ഛായാഗ്രഹണം നിർവഹിച്ച ലിറ്റില്‍ സ്വയമ്പാണ് ഈ അഞ്ജലി ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഒപ്പം ബോളിവുഡില്‍ നിന്നുള്ള രഘു ദീക്ഷിതും പാട്ടൊരുക്കുന്നുണ്ട്. ചിത്രം ജൂലൈ 6ന് റിലീസ് ചെയ്യും.