Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശംഭുവിന്റെ പ്രകടനം കണ്ട് പൊട്ടിക്കരഞ്ഞ് േപളി; വിഡിയോ

pearle-crying

സംവിധായകൻ ലാൽ ജോസ് വിധികർത്താവായി എത്തുന്ന മഴവിൽ മനോരമയിലെ പുതിയ പരിപാടിയാണ് നായിക നായകൻ. മികച്ച അഭിനയശേഷിയുള്ള 16 യുവതി യുവാക്കളാണ് 'നായികാ നായകൻ' വേദിയിൽ മാറ്റുരയ്ക്കുന്നത്. ഇതിലെ വിജയിയെ കാത്തിരിക്കുന്നത് ലാൽ ജോസ് ചിത്രത്തിലെ നായികാ നായകൻ വേഷമാണ്. 

നായികാ നായകൻ l എപ്പി - 07 വേദിയിൽ ഹൃദയ സ്പർശിയായ പ്രകടനങ്ങൾ.. l മഴവിൽ മനോരമ

കഴിഞ്ഞ ദിവസം പരിപാടിക്കിടെ അവതാരകയായ പേളി മാണി വേദിയിൽ പൊട്ടിക്കരയുകയുണ്ടായി. മുഖം റൗണ്ടിൽ മത്സരാർഥിയായ ശംഭുവിന്റെ പ്രകടനം കണ്ടാണ് പേളി കരഞ്ഞത്. ഡിപ്രഷൻ ബാധിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന യുവാവിനെയാണ് ശംഭു അവതരിപ്പിച്ചത്.

അതിഗംഭീരമായി അഭിനയിച്ച ശംഭുവിനെ വിധികർത്താവായ ലാൽജോസും മെന്റേർസ് ആയ ചാക്കോച്ചനും സംവൃതയും വാനോളം പ്രശംസിച്ചു.