Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവൃതയെ പറ്റിച്ച്, കരയിപ്പിച്ച ആൻ പോൾ

samvrutha-crying

സംവിധായകൻ ലാൽ ജോസ് വിധികർത്താവായി എത്തുന്ന മഴവിൽ മനോരമയിലെ പുതിയ പരിപാടിയാണ് നായിക നായകൻ. മികച്ച അഭിനയശേഷിയുള്ള 16 യുവതി യുവാക്കളാണ് 'നായികാ നായകൻ' വേദിയിൽ മാറ്റുരയ്ക്കുന്നത്. ഇതിലെ വിജയിയെ കാത്തിരിക്കുന്നത് ലാൽ ജോസ് ചിത്രത്തിലെ നായികാ നായകൻ വേഷമാണ്. 

Nayika Nayakan Episode 8

കഴിഞ്ഞ ദിവസം പരിപാടിക്കിടെ നടി സംവൃത സുനില്‍ കണ്ണീർ പൊഴിക്കുകയുണ്ടായി. മുഖം റൗണ്ടിൽ മത്സരാർഥിയായ ആൻ പോളിന്റെ പ്രകടനം കണ്ടാണ് സംവൃത കരഞ്ഞത്. വിദേശത്ത് ഉള്ള ഒരു കുട്ടി നാട്ടിലേയ്ക്ക് ഫോൺ ചെയ്യുന്നതും തുടർന്നുണ്ടാകുന്ന നിമിഷങ്ങളുമാണ് ആൻ അവതരിപ്പിച്ചത്.