Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ദിലീപേട്ടൻ അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല’

mammootty-dileep.jpg.image.784.410

ദിലീപ് സംവിധായകനാകുന്നുവെന്ന വാർത്ത നിഷേധിച്ച് താരത്തിനോട് അടുത്തവൃത്തങ്ങൾ. മമ്മൂട്ടിയെ നായകനാക്കി ദിലീപ് സിനിമ സംവിധാനം ചെയ്യുന്നുെവന്നായിരുന്നു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത. എന്നാൽ ആ വാർത്ത വ്യാജമാണെന്ന് ദിലീപ് ഓൺലൈൻ അറിയിച്ചു.

ദിലീപ് ഓൺലൈനിന്റെ കുറിപ്പ്–ഒരു ഓൺലൈൻ മാധ്യമം ദിലീപേട്ടനെ സംവിധായകനാക്കിയതറിഞ്ഞു, സന്തോഷം. ദിലീപ്‌ വാർത്തകൾ ഇല്ലാതെ മഞ്ഞക്ക്‌ മുന്നോട്ട്‌ പോകാൻ കഴിയാത്തതുകൊണ്ടാണെന്നാ ആദ്യം തോന്നിയത്‌, പക്ഷേ പിന്നീടാണറിഞ്ഞത്‌ മഞ്ഞയുമായി ബന്ധമുള്ള ഒരു നിർമാതാവിന്റെ സൈക്കളോജിക്കൽ നീക്കമാണെന്ന്. 

 

ദിലീപേട്ടനുമായും, ഉദയേട്ടനുമായ്‌ ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. വാർത്ത തെറ്റാണ്. ഇവരാരും അങ്ങനെയൊന്നും ചിന്തിച്ചിട്ടുപോലുമില്ലത്രെ. എല്ലാ ദിലീപ്‌ ഫാൻസ്‌ അംഗങ്ങളും ഇതൊരറിയിപ്പായ്‌ എടുക്കുക,വ്യാജവാർത്തകളിൽ വഞ്ചിതരാവാതിരിക്കുക. കുറഞ്ഞ പക്ഷം വാർത്ത വരുന്നതെവിടെയാണെന്നെങ്കിലും നോക്കുക.

രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കൻ ആണ് ദിലീപിന്റെ പുതിയ ചിത്രം. ദുബായിലാകും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.