Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് പഴയ അജു വർഗീസ് അല്ല, അൽ ‘മെസ്സി’ അജു

messy-aju

അർജന്റീന താരം ലയണൽ മെസ്സിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന അജു വർഗീസിന്റെ ചിത്രം കണ്ട് ആരാധകർക്ക് കൺഫ്യൂഷൻ. ഫോട്ടോഷോപ്പിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭീകരമായ ഒന്ന് ഇതാദ്യമാണെന്ന് ഏത് ട്രോളനും സമ്മതിച്ചു പോകുന്ന ചിത്രം. 

വെള്ള ജഴ്സി അണിഞ്ഞ് മെസിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന അജുവിന് മെസിയുടെ മുഖഛായ പോലുമുണ്ടെന്ന് ചിലർ കണ്ടെത്തിക്കഴിഞ്ഞു. 'നോക്കച്ഛാ, ഒരമ്മ പെറ്റ അളിയന്മാരാണെന്നേ പറയൂ' എന്നാണ് ചിത്രത്തെ ട്രോളി ഒരു ആരാധകൻ ഇട്ട കമന്റ്. 

മെസിയുടെയും അജുവിന്റെയും ആരാധകരിൽ ആരോ ചെയ്ത ഫോട്ടോഷോപ്പ് ചിത്രം താരം തന്നെ സ്വന്തം ഫെയ്സ്ബുക്ക് പേജിൽ പങ്കു വയ്ക്കുകയായിരുന്നു. 'കോമാളിത്തരവും ഊളത്തരവും കാട്ടി നടന്ന പഴയ അജു അല്ല. ഇത് അൽ മെസി അജു,' എന്ന പഞ്ച് ഡയലോഗ് കാച്ചി ആരാധകർ ചിത്രം ആഘോഷമാക്കി. 

എന്നാൽ ചിത്രത്തെപ്പറ്റിയുള്ള ചർച്ച അവിടം കൊണ്ടവസാനിച്ചില്ല. ഇതൊന്നും വലിയ ആനക്കാര്യം അല്ലെന്നും സലിംകുമാർ വരെ മെസിക്കൊപ്പം കളിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി 'ദൈവമേ കൈതൊഴാം കെ.കുമാറാകണം' എന്ന ചിത്രത്തിലെ ഫോട്ടോ പങ്കു വച്ചതോടെ സ്ട്രീമിൽ ചിരി പൊട്ടി. 

എന്തായാലും ട്രോളൻമാർ എടുത്തിട്ട് പെരുമാറുന്നതിന് മുൻപ് സ്വയം ട്രോളി മാതൃകയാകുന്ന അജുവിന്റെ സൈക്കോളജിക്കൽ മൂവ്, സൂപ്പർ ആയിട്ടുണ്ടെന്നാണ് ആരാധകരുടെ പക്ഷം.