Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ; ടീസർ ഉടൻ

mammootty-kunjali-marakar

കുഞ്ഞാലിമരക്കാരുടെ വേഷപകര്‍ച്ചയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ബിഗ്‌സ്‌ക്രീനിലെത്താനുള്ള ഒരുക്കത്തിലാണ്. മെഗാസ്റ്റാർ കുഞ്ഞാലിമരക്കാറാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്.

ഇപ്പോഴിതാ സിനിമയുടെ ആദ്യ ടീസർ ടൊവിനോ നായകനാകുന്ന തീവണ്ടിയുടെ റിലീസിനൊപ്പം പുറത്തിവിടുമെന്ന് നിർമാതാവ് ഷാജി നടേശൻ വ്യക്തമാക്കുന്നു. ടൈറ്റിൽ മോഷൻ പോസ്റ്ററോ അതോ ഡിജിറ്റൽ ടീസർ ആണോ ഇതെന്നത് വ്യക്തമല്ല. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ഈ വർഷം അവസാനം തന്നെ തുടങ്ങുമെന്നും ഷാജി നടേശൻ പറഞ്ഞു.

വൻ ബജറ്റില്‍ ആഗസ്റ്റ് സിനിമാസ് നിർമിക്കുന്ന ഈ ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്. ശങ്കര്‍ രാമകൃഷ്ണനും ടി പി രാജീവനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിനങ്ങളില്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

അതേസമയം പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന വമ്പന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. 

നാല് കുഞ്ഞാലി മരയ്ക്കാര്‍മാരെയാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അതില്‍ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ ഇതിഹാസ ജീവിതമാണ് താനും വെള്ളിത്തിരയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയും കുഞ്ഞാലി നാലാമനയാണ് എത്തുന്നത്.

പ്രിയദര്‍ശനാണ് സംവിധാനത്തിനു പുറമേ തിരക്കഥാ രചനയും നടത്തുന്നത്. സഹതിരക്കഥാകൃത്തായി ഐവി ശശിയുടെ മകനായ അനിയുമുണ്ട്. ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്ന് നിർമിക്കുന്ന ചിത്രം നവംബറില്‍ ഷൂട്ടിങ് ആരംഭിക്കും.