Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ തന്നെ, ദിലീപിനെ തിരിച്ചെടുക്കുന്നത് ആലോചിച്ചിട്ടില്ല: ഇന്നസെന്റ്

dileep-innocent

താരസംഘടന അമ്മയുടെ അടുത്ത പ്രസിഡന്‍റായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഇന്നസെന്‍റ്. സംഘടനയുടെ അടുത്ത പ്രസിഡന്‍റ് മോഹന്‍ലാല്‍ തന്നെയാണെന്നും 24ന് ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെന്നും ഇന്നസെന്‍റ് പറഞ്ഞു.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും താന്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇന്നസെന്‍റ് വ്യക്തമാക്കി. പതിനേഴ് വര്‍ഷം അമ്മ സംഘടനയുടെ പ്രസിഡന്‍റായിരുന്നു ഇന്നസെന്‍റ്.

അടുത്ത തവണയും എംപി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനുസരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായി ഇന്നസെന്‍റ് പറ‌ഞ്ഞു.

ഒരുപ്രാവശ്യം എംപിയായിക്കഴിഞ്ഞാൽ വെറുതെ നമുക്ക് തോന്നാം അടുത്ത പ്രവശ്യവും ആയാൽ കൊള്ളാം. ഞാനവരെ കുറ്റംപറയില്ലാട്ടോ. ഈ ആകുന്ന ആളുകളെ. എംപി സ്ഥാനം ഒരു സുഖമായി കണക്കിലെടുക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവർക്ക് ഇതിനോട് താൽപര്യം വരാം. തന്റെ നോട്ടം അതല്ലെന്നും ഇന്നസെന്റ് പറഞ്ഞു.