Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാണക്യതന്ത്രം ഡിവിഡിയിൽ റിലീസിനൊരുങ്ങുന്ന സിനിമയുടെ ക്ലൈമാക്സ്

chanakya-thanram-chandragiri

റിലീസിന് തയ്യാറെടുക്കുന്ന സിനിമയുടെ ക്ലൈമാക്സ് ചാണക്ക്യതന്ത്രം സിനിമയുടെ ഡിവിഡിയിൽ. സിനിമയുടെ ചരിത്രത്തിൽ തന്നെ അപൂർവങ്ങളിൽ അപൂർവമായ സംഭവം. ചന്ദ്രഗിരി എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ലീഡ് ആണ് ചാണക്യതന്ത്രം സിനിമയുടെ ക്ലൈമാക്സ് ഭാഗത്ത് കയറിക്കൂടിയത്. അതും സിനിമയുടെ ഏഴ് ഷോട്ടുകൾ.

സംഭവത്തിൽ പരാതിയുമായി ചന്ദ്രഗിരിയുടെ നിർമാതാവ് രംഗത്തെത്തി. സിനിമ മുഴുവൻ ചോർന്നോ എന്നാണ് നിർമാതാവിന്റെ ആശങ്ക. കഴിഞ്ഞ ദിവസമാണ് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചാണക്യതന്ത്രം സിനിമയുടെ ഡിവിഡി റിലീസിനെത്തുന്നത്. ചന്ദ്രഗിരി സിനിമയാകട്ടെ ഈ 28 ന് ആയിരുന്നു റിലീസ് വച്ചിരുന്നത്.

Chandragiri Official Trailer 1

എന്നാൽ ഇത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിന്നും പറ്റിയ തെറ്റാണെന്നാണ് ചാണക്യതന്ത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. ഫൈനൽ എഡിറ്റിന് നൽകിയ ഫയലിലാണ് അബദ്ധം പിണഞ്ഞതെന്നും തിയറ്ററിൽ ഈ ഭാഗം ഇല്ലായിരുന്നെന്നും അണിയറപ്രവർത്തകർ മനോരമ ഓൺലൈനോട് പറഞ്ഞു. മാത്രമല്ല ഇങ്ങനെയൊരു സംഭവം അറിഞ്ഞ ഉടൻ അന്യഭാഷകളിലേക്ക് നൽകിയ സിനിമയുടെ പകർപ്പ് പിൻവലിച്ച് പുതിയ ഫയൽ നൽകിയെന്നും ചാനലിന് നൽകിയ ഫയലിൽ തെറ്റുപറ്റിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായും ഇവര്‍ അറിയിച്ചു.

സ്റ്റുഡിയോയിൽ നടന്നത് ഗുരുതരമായ വീഴ്ചയാണെന്നും സിനിമാപ്രവർത്തകർ എന്ന നിലയിൽ ഈ സംഭവത്തിൽ വേദനിക്കുന്നുവെന്നും ചാണക്യതന്ത്രം സിനിമയുടെ അണിയറപ്രവർത്തകർ പറഞ്ഞു.

ഒരിടവേളക്ക് ശേഷം മോഹൻ കുപ്ലേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചന്ദ്രഗിരി'. ഗുരുപൂർണ്ണയുടെ ബാനറിൽ എൻ സുചിത്ര ചിത്രം നിർമിക്കുന്നു. ലാൽ, കൊച്ചുപ്രേമൻ, ഹരീഷ് പേരഡി, സജിത മഠത്തിൽ തുടങ്ങിയവർ അഭിനയിക്കുന്നു. കമ്മട്ടിപ്പാടത്തിലൂടെ മലയാളസിനിമയിലേക്ക് രംഗപ്രവേശം ചെയ്ത തിരുവനന്തപുരം സ്വദേശിനി ഷോണ്‍ ആണ് നായിക.

178 പേര്‍ അഭിനയിക്കുന്നുവെന്ന പ്രിത്യേകതയുമുണ്ട്. ഇതില്‍ നൂറുപേരും പുതുമുഖങ്ങളാണ്. മടിക്കൈ കാഞ്ഞിരപ്പൊയില്‍ സ്‌കൂള്‍ അധ്യാപകനായ വിനോദ് കുട്ടമത്തിന്റേതാണ് കഥയും തിരക്കഥയും. പുലിമുരുകന്‍ സിനിമയുടെ ക്യാമറാമാന്‍ ഷാജികുമാറാണ് ഛായാഗ്രഹണം.

related stories