Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീന്‍ കച്ചവടത്തിന് ധര്‍മജന്‍; ഉദ്ഘാടനത്തിന് ചാക്കോച്ചൻ

dharmajan-chakochan

വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും കൂട്ടുകാരും ഫിഷ് ഹബ്ബുമായി എത്തുന്നത്. ധര്‍മജന്‍സ് ഫിഷ് ഹബ്ബിന്റെ ആദ്യ വില്‍പനകേന്ദ്രം ജൂലൈ അഞ്ചിന് കൊച്ചി അയ്യപ്പന്‍കാവിന് സമീപം പ്രവര്‍ത്തനം തുടങ്ങും. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ട കട നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യും.

വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി

കൊച്ചി കായലില്‍ മീന്‍ പിടിച്ചു വളര്‍ന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് എപ്പോഴും താല്‍പര്യം മീന്‍ വിഭവങ്ങള്‍ തന്നെ. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷം തീണ്ടിയ വലിയ മീനുകളാണ് വില്‍പനശാലകളില്‍ ഏറേയും എത്തുന്നത്. ഇതിനിടെ കൊച്ചിക്കാര്‍ക്ക് നല്ല പിടയ്ക്കുന്ന കായല്‍മീനുകള്‍ എത്തിച്ചുനല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ധർമജനും കൂട്ടുകാരും ഫിഷ് ഹബ്ബ് ശൃംഖലയുമായി എത്തുന്നത്. 

ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, വീശ് വലകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ച് വില്‍പനയ്ക്കെത്തിക്കും. ചെറുമീനുകള്‍ വൃത്തിയാക്കി ഒാര്‍ഡര്‍ അനുസരിച്ച് വീടുകളിലും ഫ്ലാറ്റുകളിലുമെത്തിച്ചും നല്‍കും.

ധര്‍മ്മജന്റെ ഉറ്റസുഹൃത്തുക്കള്‍ കൂടിയായ 11 പേരുമായി ചേര്‍ന്നാണ് ഫിഷ് ഹബ്ബ് യാഥാര്‍ഥ്യമാക്കുന്നത്. കൊച്ചിയില്‍ ഉടനീളം വൈകാതെ ശൃംഖലകള്‍ വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.