Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ ‘അമ്മ’യിൽ സജീവമല്ല: സുരേഷ് ഗോപി

Suresh Gopi

തൃശ്ശൂര്‍: താന്‍ ഇത്രയും കാലം അമ്മയില്‍ സജീവമല്ലാത്തത് എന്തുകൊണ്ടാണ് ആരും അന്വേഷിക്കാതിരുന്നതെന്ന് സുരേഷ് ഗോപി.  ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഞെക്കിക്കൊന്നോളൂ ശ്വാസം മുട്ടിച്ച് കൊല്ലരുത്’; സിനിമ വിടാനുള്ള കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി

യുവ നടിമാരുടെ രാജി വിഷയത്തില്‍ പ്രതികരിക്കാനില്ല, എന്നെയങ്ങ് ഒഴിവാക്കിയേക്കൂ. ഞാന്‍ സിനിമാ നടനേയല്ല എന്ന് നിങ്ങള്‍ കരുതിയാലും വിഷമമില്ല എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.