Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേരിക്കുട്ടിയെ കാണാൻ താരസുന്ദരികൾ; വിഡിയോ

njan-marylutty-preview

ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഞാൻ മേരിക്കുട്ടി സൂപ്പർഹിറ്റായി തിയറ്ററുകളിൽ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം താരങ്ങൾക്കായി സ്പെഷൽ ഷോ കൊച്ചി പി.വി.ആറിൽ അണിയറപ്രവർത്തകർ നടത്തുകയുണ്ടായി. മലയാളസിനിമയിലെ പ്രമുഖതാരങ്ങളെല്ലാം പ്രദർശനം കാണാൻ എത്തി. സിനിമ കണ്ടിറങ്ങിയ ശേഷം പലർക്കും പറയാൻ വാക്കുകളില്ലായിരുന്നു. ജയസൂര്യയുടെ പ്രകടനം തന്നെയാണ് ഏവരെയും ആകർഷിച്ചത്.

ഞാൻ മേരിക്കുട്ടി കാണാൻ മലയാള സിനിമയിലെ മിന്നും താരങ്ങൾ എത്തിയപ്പോൾ

വിജയ് ബാബു–അതിഗംഭീര സിനിമയാണിത്. ജയസൂര്യയെക്കുറിച്ച് പറയാൻ വാക്കുകളില്ല. സിനിമ എന്ന നിലയിൽ ഞാൻ മേരിക്കുട്ടി മലയാളസിനിമയ്ക്ക് അഭിമാനമാണ്. ഇതുവരെ ആരും ഇങ്ങനെയൊരു പ്രമേയം കൈകാര്യം ചെയ്തിട്ടില്ല. വെല്ലുവിളി നിറഞ്ഞ ആ ശ്രമം പൂർണമായും വിജയിച്ചു.

Njan Marykutty Celebrity Premier Show Full Video | Jayasurya | Sunny Wayne | Ranjith Sankar

ദിനേശ് പ്രഭാകർ–മനസ്സുനിറഞ്ഞാണ് സിനിമ കണ്ട് ഇറങ്ങിവരുന്നത്. ജയസൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രം. രഞ്ജിത്–ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമ.

രമേശ് പിഷാരടി–ഏറ്റവും വലിയ ന്യൂനപക്ഷത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമ. ഒരു നാണയത്തിന്റെ വക്കിനെക്കുറിച്ച് പറയാൻ ധൈര്യം കാണിക്കുന്ന സിനിമ.

സിജോയ് വർഗീസ്–സ്ക്രീനിൽ മേരിക്കുട്ടിയെ മാത്രമേ കണ്ടൊള്ളൂ. ജയസൂര്യയെ കാണാൻ സാധിച്ചില്ല. എല്ലാവരും കണ്ടിരിക്കേണ്ട സിനിമ.

കോട്ടയം നസീർ–ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേരുമ്പോൾ പ്രതീക്ഷിക്കുന്നത് അത്ഭുതങ്ങളാണ്. ആ അത്ഭുതം ഈ ചിത്രത്തിലും ഉണ്ട്. എന്നെ സംബന്ധിച്ചടത്തോളം വളരെ അഭിമാനം തോന്നുന്ന നിമിഷം കൂടിയാണ്. ജയസൂര്യ എന്ന കലാകാരൻ എന്നോടൊപ്പമാണ് ആദ്യമായി മിമിക്രി ട്രൂപ്പിൽ വരുന്നത്. ഇന്ന് അയാളെ ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു.

ഹണി റോസ്–ഇതിലും മനോഹരമായും സത്യസന്ധമായും ഈ സിനിമയെ അവതരിപ്പിക്കാൻ ആർക്കും സാധിക്കില്ല. ജയസൂര്യ വിസ്മയിപ്പിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാകും മേരിക്കുട്ടി.

അനുമോൾ–ഈ സിനിമയിൽ ജയസൂര്യയെ അല്ല മേരിക്കുട്ടിയെ ആണ് ഞാൻ കണ്ടത്. അതിഗംഭീര പരിണാമമാണ് ജയേട്ടൻ നടത്തിയിരിക്കുന്നത്. സംവിധായകൻ രഞ്ജിത്ത് ശങ്കറിനും പ്രത്യേക അഭിനന്ദനം.

ലിജോ ജോസ് പെല്ലിശ്ശേരി–ഇത്തരം സിനിമകൾ നമ്മുടെ ഇടയിൽ വളരെ കുറവാണ്. ജയസൂര്യ അത്രയും സൂക്ഷമമായാണ് മേരിക്കുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. അതിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.