Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിജയ് സൂപ്പറും പൗര്‍ണമിയും’; പൂജയില്‍ തിളങ്ങി ഐശ്വര്യ

aishwarya-lakshmi-asif

ബൈസിക്കള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്‌യും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ പൂജ കഴിഞ്ഞു. ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് ആസിഫ് അലിയുടെ നായികയായിയെത്തുന്നത്. 

aishwarya-lakshmi-asif-5 ഫോട്ടോ ക്രെഡിറ്റ്: അതുൽ ഫോട്ടോഗ്രഫി
aishwarya-lakshmi-asif-7 ഫോട്ടോ ക്രെഡിറ്റ്: അതുൽ ഫോട്ടോഗ്രഫി

ആസിഫ് അലി, ജിസ് ജോയ്, ഐശ്വര്യ ലക്ഷ്മി, ബാലു വർഗ്ഗീസ്, ദർശന രാജേന്ദ്രൻ, സ്റ്റെഫി സേവിയർ തുടങ്ങിയവർ പൂജയുടെ ഭാഗമായി.

aishwarya-lakshmi-asif-4 ഫോട്ടോ ക്രെഡിറ്റ്: അതുൽ ഫോട്ടോഗ്രഫി
aishwarya-lakshmi-asif-2
aishwarya-lakshmi-asif-1

മായാനദിയിലൂടെ സിനിമാലോകത്തേക്ക് കടന്ന് വന്ന് ജനപ്രീതി നേടിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. ടൊവിനോ, നിവിന്‍ പോളി തുടങ്ങിയ യുവ താരനിരയോടൊപ്പം അഭിനയിച്ച ഐശ്വര്യ ആസിഫ് അലിയോടൊപ്പം എത്തുന്നതും പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

aishwarya-lakshmi-asif-3 ഫോട്ടോ ക്രെഡിറ്റ്: അതുൽ ഫോട്ടോഗ്രഫി

ഫഹദ് ഫാസില്‍ ചിത്രം വരത്തനില്‍ നായികയായിയെത്തുന്നത് ഐശ്വര്യ തന്നെയാണ്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഈ വര്‍ഷം ഐശ്വര്യ ലക്ഷ്മിയെ തേടിയെത്തിയിരുന്നു.

Vijay Superum Pournamiyum Pooja Full Video | Asif Ali | Aishwarya Lakshmi | Jis Joy

Asif Ali Aishu Aishwarya Movie Pooja Stills