Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്ന് ദീദി ദാമോദരൻ

ddedi-manju

ഡബ്ല്യുസിസിയിൽ നിന്ന് മഞ്ജു വാര്യർ രാജി വച്ചതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. മഞ്ജുവിന്റെ രാജിയെക്കുറിച്ചുള്ള റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു ദീദി. 

മഞ്ജു വാര്യർ രാജി വച്ചതിനെക്കുറിച്ച് അറിയില്ല. മഞ്ജുവാണ് അത് പറയേണ്ടത്. എന്റെ അറിവിൽ അവർ രാജി വച്ചതായി അറിയില്ല, ദീദി പ്രതികരിച്ചു. 

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാൻ താരങ്ങളുടെ സംഘടനയായ അമ്മ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ഡബ്ല്യൂസിസിയിലെ നാല് അംഗങ്ങൾ കഴിഞ്ഞ ദിവസം അമ്മയിൽ നിന്നു രാജി വച്ചിരുന്നു. റീമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, ഭാവന എന്നിവരാണ് രാജി വച്ചു പ്രതിഷേധം അറിയിച്ചത്. 

ഡബ്ല്യുസിസിയുടെ ഈ നിലപാടിനോട് മഞ്ജു വാര്യർക്ക് യോജിപ്പില്ലെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടിയിലാണ് ഡബ്ല്യുസിസിയിൽ നിന്ന് മഞ്ജു രാജി വച്ചതായുള്ള അഭ്യൂഹങ്ങൾ പരന്നത്. ഒരു സ്റ്റേജ് ഷോയുടെ ഭാഗമായി യു.എസിലാണ് മഞ്ജു ഇപ്പോൾ.