Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയൊരു സംഘടന തുടങ്ങുന്നില്ല: രാജീവ് രവി

rajeev-aashiq

മലയാള സിനിമയിൽ പുതുതലമുറക്കാരുടെ നേതൃത്വത്തിൽ സമാന്തര കൂട്ടായ്മ തുടങ്ങുന്നുവെന്ന വാർത്ത തെറ്റാണെന്ന് സംവിധായകൻ രാജീവ് രവി പ്രതികരിച്ചു. അങ്ങനെയൊരു സംഘടനയെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും അതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം മനോരമ ഓൺലൈനോട് പ്രതികരിച്ചു.

സംവിധായകൻ രാജീവ് രവി നേതൃത്വം നൽകുന്ന കലക്ടീവ് ഫേസ് വൺ, വനിതാ കൂട്ടായ്മയ്ക്കു പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയിൽ നിന്നുള്ള 100 പേർ ഒപ്പിട്ട പ്രസ്താവന പുറത്തുവിട്ടിരുന്നു. 

എന്നാല്‍ ഇങ്ങനെയൊരു കുറിപ്പ് പുറത്തിറക്കിയത് ആ കുട്ടിയോടുള്ള പിന്തുണ ശക്തമായി അറിയിക്കാനാണെന്നും സിനിമാ മേഖലയില്‍ ഉള്ളവരെല്ലാം ഞങ്ങളുടെ സുഹൃത്തുക്കള്‍ തന്നെയാണ്. അല്ലാതെ ശത്രുക്കളൊന്നുമല്ലെന്നും രാജീവ് രവി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.