Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേളിയുടെ ‘ജാട’ കഥ പറഞ്ഞ് ലാൽ ജോസ്

നായികാ നായകൻ l എപ്പി - 16

ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ സിനിമയാണ് ഏഴ് സുന്ദര രാത്രികൾ. റിമയും പാർവതിയുമായിരുന്നു ചിത്രത്തിലെ നായികമാർ. എന്നാൽ ഇവരിൽ ഒരാളായി ലാൽ ജോസ് ആദ്യം മനസ്സിൽ കണ്ടിരുന്നത് പേളിയെയായിരുന്നു. നായികാ നായകന്റെ പതിനാറാം എപ്പിസോഡിലാണ് രസകരമായ ഈ കഥ ലാൽ ജോസ് വെളിപ്പെടുത്തിയത്.

നായികാ നായകൻ l എപ്പി - 16 ഞെട്ടിപ്പിക്കുന്ന രൂപമാറ്റങ്ങൾ ! I മഴവിൽ മനോരമ

പേളിയെ ലാൽ ജോസ് ആദ്യമായി കാണുന്നതും ഈ സിനിമയുടെ തുടക്കത്തിലാണ്. ‘പേളിെയ ആയിരുന്നു ഒരു നായികയായി മനസ്സിൽ ആഗ്രഹിച്ചത്. അങ്ങനെ പേളി എന്റെ ഓഫീസിൽ വന്നു. സിനിമയുടെ കഥയും കഥാപാത്രത്തെക്കുറിച്ചും പറഞ്ഞു. ‘അത് സാർ ഞാൻ വേറൊരു പടം കമ്മിറ്റ് ചെയ്തു. ഫോറസ്റ്റിൽ ചിൽ ചെയ്യുന്ന സിനിമയാണ്. സാറിന്റെ പടത്തിന്റെ ഡേറ്റ് മാറ്റുകയാണെങ്കിൽ ഇത് ചെയ്യാം അല്ലെങ്കിൽ പറ്റില്ല.’ ഇങ്ങനെയാണ് പേളി പറഞ്ഞത്. തീരെ ജാടയില്ലാത്ത കുട്ടിയായിരുന്നു. അന്ന് തന്നെ ഞാൻ നമസ്തെ പറഞ്ഞ് വിട്ടിരുന്നു.’–ലാൽ ജോസ് പറഞ്ഞു.