Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഒരു വ്യക്തിയെ മാത്രം ലക്ഷ്യംവെച്ചുള്ള ആക്രമണം: അജു

aju-prithvi

മൈ സ്റ്റോറി സിനിമയ്ക്കെതിരെ തുടരുന്ന സൈബർ ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കി നടൻ അജു വർഗീസ്. ഒരു വ്യക്തിയെ മാത്രം ഉന്നം വച്ചുള്ള ആക്രമണം ആ മൊത്തം സിനിമയിലേക്കും നടക്കുന്നുവെന്നും ഈ പ്രവണത കുറയ്ക്കണമെന്നും അജു പറയുന്നു.

അജുവിന്റെ വാക്കുകൾ– ‘മൈ സ്റ്റോറി’ എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. വളരെ നല്ല അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ച് നടക്കുന്ന ആക്രമണം ഇപ്പോള്‍ ആ സിനിമയിലേക്കും നടക്കുന്നുണ്ട്.  ഇതിന്റെ ബഡ്ജറ്റൊക്കെ വളരെ വലുതാണ്. 

ആ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് പോര്‍ച്ചുഗലിലും മറ്റ് വിദേശ നാടുകളിലും ആണ്. നല്ലൊരു പ്രണയ കഥയാണ് സിനിമ പറയുന്നത്, സസ്പന്‍സുണ്ട്. അതുകൊണ്ട് ഈ ഒരു പ്രവണത ഒന്ന് കുറച്ചാല്‍ വളരെ നല്ലതായിരുന്നു. കാരണം, എത്രയോ പേരുടെ പരിശ്രമമാണ് ഈ സിനിമ. എന്റെ എല്ലാ പിന്തുണയും മൈ സ്റ്റോറിക്കുണ്ട്.’–അജു പറഞ്ഞു.

പൃഥ്വിരാജിനെയും പാർവതിയെയും പ്രധാനകഥാപാത്രങ്ങളാക്കി റോഷ്നി ദിനകർ സംവിധാനം െചയ്ത ചിത്രമാണ് മൈ സ്റ്റോറി. ചിത്രത്തിനെതിരേ ആസൂത്രിതമായ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ നടക്കുന്നതായും പാര്‍വതിയും പൃഥ്വിയും സിനിമയുടെ പ്രമോഷനുകളില്‍ സഹകരിക്കുന്നില്ലെന്നും റോഷ്നി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രം കസബയുടെ പേരിലുണ്ടായ വിവാദത്തെ തുടര്‍ന്നാണ് പാര്‍വതിയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായത്.