Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവാരിയരുടെ മഹാമൗനത്തിന്റെ അർത്ഥം ഇതാണ്: സലിം ഇന്ത്യ

salim-manju

ദിലീപ് പ്രതിയായ കേസിൽ മഞ്ജുവിന്റെ മൗനത്തിന് പിന്നിലെ യഥാർത്ഥ കാരണം ഈ സംഭവത്തിൽ ദിലീപും മഞ്ജുവും ഒത്തു തീർപ്പിലെത്തിയതാണെന്ന വാദവുമായി സിനിമ പ്രവർത്തകനായ സലിം ഇന്ത്യ. നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മഞ്ജു വാര്യർ പ്രതികരിച്ചിട്ടില്ല. നടി വനിത സംഘടനയിൽ നിന്നും രാജിവച്ചതായും വാർത്ത പരന്നിരുന്നു. ഇതേക്കുറിച്ചൊക്കെയുള്ള സലിം ഇന്ത്യയുടെ പത്രപ്രസ്താവനയുടെ പ്രസക്ത ഭാഗങ്ങൾ:

‘‘മഞ്ജുവാര്യരുടെ മഹാമൗനത്തിന്റെ അർത്ഥമെന്ത്? എന്തുകൊണ്ടാണ് മഞ്ജു മൗനത്തിന്റെ വാത്മീകത്തിൽ ഒളിക്കുന്നത്? മഞ്ജുവിനെന്തേ മൗനം? ഇതാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം. അമ്മയിലെ വിവാദങ്ങൾ രൂക്ഷമായതിനിടയിലും മഞ്ജുവിന്റെ മൗനത്തെക്കുറിച്ച് കേരളം വളരെ ഗൗരവത്തോടു കൂടിതന്നെ ചർച്ച ചെയ്യുന്നുണ്ട്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേരെടുത്തതു മഞ്ജുവായിരുന്നു. അമ്മയുടെ നേതൃത്വത്തിൽ ദർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധയോഗത്തിൽ മഞ്ജു നടത്തിയ പ്രശസ്തമായ പ്രസംഗമാണ് കാര്യങ്ങൾ ചൂട് പിടിക്കാൻ കാരണമായത്.

പ്രായപൂർത്തിയായ മകളെവിട്ട് സിനിമയിൽ അഭിനയിക്കാൻ പോയ അമ്മ എന്ന തരത്തിലുള്ള കാഴ്ചപ്പാടിന്റെ മുനയൊടിയ്ക്കാനും കേരള സമൂഹത്തിലെ ആദർശ വനിതയായി നിവർന്നു നിൽക്കാനും ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ നൽകുക വഴി മഞ്ജുവിനു സാധിച്ചു. വിവാഹബന്ധം വേർപ്പെടുത്തിയ ദിലീപിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് മഞ്ജു പ്രസംഗം നടത്തിയത്.

ഇരയ്ക്ക് വലിയ ധാർമിക പിന്തുണയാണ് മഞ്ജു നൽകിയത്. ഡബ്ലു സി സിയുടെ പിറവിയുടെ ഉറവിടവും മഞ്ജുവിന്റെ ഇൗ നിലപാട് തന്നെയായിരുന്നു. മഞ്ജുവിന്റെ ധീരമായ ആ ചുവടുവെപ്പിനെ ആദരാതിശയങ്ങളോടെയാണ് കേരളം നോക്കിക്കണ്ടത്. സൂപ്പർസ്റ്റാർ ആയി മഞ്ജു മാറി. തുടർന്നങ്ങോട്ട് കേരളത്തിൽ നടന്ന സംഭവവികാസങ്ങളെന്തൊക്കെയായിരുന്നുവെന്ന് കൊച്ചുകുട്ടികൾക്കുപോലും അറിയാവുന്നതാണല്ലോ. പൾസർ സുനിയുടെ അറസ്റ്റും തുടർന്ന് ദിലീപിന്റെ അറസ്റ്റും നടന്നു.

മഞ്ജുവിന്റെ നേതൃത്വത്തിൽ ഡബ്ലുസിസിയുടെ പ്രവർത്തകരായ വനിതകൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടതും നടിക്ക് നീതി ഉറപ്പ് വരുത്തണമെന്ന് അഭ്യർത്ഥിച്ചതും സർക്കാർ നടിയോടൊപ്പമാണെന്ന് പ്രഖ്യാപിച്ചതുമെല്ലാം കേരളചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട അദ്ധ്യായമാണ്.

ദിലീപിനുവേണ്ടി ചാലക്കുടിയിൽ നിരാഹാരസമരം അനുഷ്ഠിക്കുകയും ദിലീപിനെ കുടുക്കിയതാണെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിക്കും ഹർജി നൽകുകയും ചെയ്ത ആളാണ് സലിം ഇന്ത്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.