Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ അമ്പരപ്പിച്ചു: ശ്രീകുമാര്‍ മേനോൻ

shrikumar-nivin

നിവിൻ പോളി–റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. കൊച്ചുണ്ണിയായുള്ള നിവിന്റെ കരുത്തുറ്റ പ്രകടനമാണ് പ്രധാനആകർഷണം. ചിത്രത്തിന്റെ ട്രെയിലർ തന്നെ ആവേശംകൊള്ളിപ്പിച്ചെന്ന് ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നു.

ശ്രീകുമാർ മേനോന്റെ വാക്കുകൾ–

ഒരു ചെറിയ ഇടവേളക്ക് ശേഷം ആവേശം കൊള്ളിക്കുന്ന മറ്റൊരു ട്രെയിലർ. തന്റെ വേഷപ്പകർച്ച കൊണ്ടും ഭാവമാറ്റം കൊണ്ടും വേറിട്ട വേഷത്തിൽ നിവിൻ അമ്പരപ്പിച്ചിരിക്കുന്നു. 

വലിയ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ് റോഷൻ ആൻഡ്രൂസ്. അദ്ദേഹത്തിന്റെ ഒരു സ്വപ്നസാക്ഷാത്കാരമാണ് ഈ സിനിമ. റോഷന്റെ മനസ്സിലെ ആ വലിയ സിനിമയുടെ ചില ഫാക്ടറുകൾ ട്രെയിലറിൽ ഉടനീളം കാണാനായി. അത് തന്നെയാണ് ഈ ചിത്രം കാണാൻ എന്നെ അക്ഷമനാക്കുന്ന പ്രധാന ഘടകം. ഗോകുലം ഗോപാലൻ എന്ന ഗൈഡിങ് ഫോഴ്സ് നൽകിയ ധൈര്യവും പ്രചോദനവും തന്നെയായിരിക്കും പുതിയ പരീക്ഷണങ്ങൾ നടത്താൻ റോഷനെ പ്രോത്സാഹിച്ചിട്ടുണ്ടാവുക എന്ന് ഞാൻ വിശ്വസിക്കുന്നു. 

എന്നത്തേയും പോലെ ബോബിയുടേയും സഞ്ജയുടേയും പേനയിൽ വിരിഞ്ഞ കഥയുടെ ദൃശ്യാവിഷ്‌ക്കാരം കാണാൻ കാത്തിരിക്കുന്നു, ഒപ്പം കായംകുളം കൊച്ചുണ്ണിയുടേയും ഇത്തിക്കരപക്കിയുടേയും അത്ഭുത പ്രകടനങ്ങൾ കാണാനും.