Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അയാൾ എന്റെ തുടയിൽ പിടിച്ചു’; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി മലയാള നടന്‍

navajith

സിനിമയിൽ അവസരം തേടിയെത്തുന്ന സ്ത്രീകൾ കാസ്റ്റിങ് കൗച്ചിന് ഇരയാകുന്ന വാർത്ത പുറത്തുവരാറുണ്ട്. ബോളിവുഡിൽ പല നടിമാരും ഈ അനുഭവം തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മലയാള സിനിമയില്‍ നിന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുവ നടന്‍ നവജിത് നാരായണനാണ് തനിക്ക് നേരിട്ട ദുരനുഭവത്തെകുറിച്ച് വെളിപ്പെടുത്തിയത്. 

സംവിധായകൻ മോശമായ രീതിയില്‍ പെരുമാറിയെന്നാണ് നവജിത് പറയുന്നത്. സംവിധായകന്റെ പേര് വെളിപ്പെടുത്താതെയാണ് നവജിത്തിന്റെ തുറന്നുപറച്ചിൽ. കമൽ സംവിധാനം ചെയ്ത ആമി എന്ന മഞ്ജു വാര്യര്‍ ചിത്രത്തില്‍ ചങ്ങമ്പുഴയായി വേഷമിട്ടത് നവജിത് ആണ്.

നവജിത്തിന്റെ കുറിപ്പ് വായിക്കാം–

ഒരു തുറന്നെഴുത്താണിത്. ഇത് സിനിമയിൽ വർക്ക് ചെയ്യുന്ന ഒരാളെയും വേദനിപ്പിക്കാനല്ല സിനിമയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ മാത്രമേ ചർച്ച ചെയ്യപ്പെടുനുളളു.... 

എന്തുകൊണ്ട് ആണുങ്ങൾക്ക് നേരെയുള്ളത് ഒരു പരിതിയിൽ കൂടുതൽ ചർച്ച ചെയ്യുന്നില്ല ? ചില വർക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന് മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണാൻ പോയി.

കുറച്ച് വർഷമായി ഞാൻ സിനിമയ്ക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം. പുള്ളിയുടെ ഫ്ലാറ്റിലോട്ട് കേറിച്ചെന്നു, ചെയ്ത വർക്കിനെ കുറിച്ചും ഇപ്പോൾ ചെയ്യുന്നതിനെ കുറിച്ചും കുറെ നേരം സംസാരിച്ചു.

പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി, ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് അഭിനയമോഹമുള്ള എന്റെ സുഹൃത്തുക്കളായ പെൺപിള്ളേരോട്അ ഡ്ജസ്റ്റ് ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ടെന്ന്.

പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത് ഒരു ഞെട്ടലോടെയാണ് ഞാൻ കണ്ടത്. അടുത്തിരുന്ന അയാൾ എന്റെ തുടയിൽ കൈവച്ച് ചോദിച്ചു, നിനക്കൊരു കഥാപാത്രം തന്നാൽ എനിക്കെന്താ ലാഭം എന്ന്. ചോദ്യത്തിന്റെ അർത്ഥം മനസിലായില്ലേലും തുടയിൽ കൈവച്ചപ്പോൾ കാര്യം പിടികിട്ടി.

എനിക്ക് അത്തരം കാര്യങ്ങളിൽ താൽപര്യമില്ലാ, നിങ്ങൾ തരുന്ന അവസരം വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാൻ പറഞ്ഞു. കേട്ടില്ല മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാൻ അവിടെ നിന്നിറങ്ങി.

ഇത്തരം സംഭവങ്ങൾ കൂടി ഇവിടെ നടക്കുന്നുണ്ട് എന്ന് ഓർമപ്പെടുത്തുന്നു. അയാളുടെ വികാരത്തേയും വിചാരത്തേയും മാനിക്കുന്നു പക്ഷെ അത് സിനിമയുടെ പേരും പറഞ്ഞിട്ടായത് കൊണ്ടാണ്‌ പൊട്ടിച്ചതും.

ഇതുപോലുള്ള തെമ്മാടികൾ കാരണമാണ് മാന്യമായി സിനിമയെക്കാണുന്നവരുടെ പേര് കൂടി നശിക്കുന്നത്..... ഇത്തരം വിഷയങ്ങൾ പലർക്കും സംഭവിച്ചിട്ടുണ്ടാകാം.... ഇനിയും സംഭവിക്കാം അതു കൊണ്ട് സൂക്ഷിക്കുക എന്നുമാത്രം പറയുന്നു...

related stories