Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നീരാളി’ പിടുത്തത്തിൽ ആരാധകർ; പ്രേക്ഷക പ്രതികരണം

neerali-audience-review-mohanlal

മലയാളിപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ നീരാളി തിയറ്ററുകളിലെത്തി. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഗംഭീരപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏകദേശം എട്ടുമാസത്തിന് ശേഷം എത്തുന്ന ഒരു മോഹൻലാൽ ചിത്രമെന്ന നിലയിലും ആരാധകർ ആവേശത്തിലാണ്.

Neerali | Fans Show | Theater Response | Mohanlal | Latest |

നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന നീരാളി ഒരു സ്‌റ്റൈലൈസ്ഡ് ത്രില്ലറാണ്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. ദസ്തോല, എസ് ആർ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമയുടെ ആദ്യ മലയാളചിത്രമാണിത്. മൈ വൈഫ്സ് മർഡർ ഉൾപ്പെടെയുള്ള ഹിന്ദി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അജോയ് തന്നെയായിരിക്കും ഇൗ ചിത്രത്തിന്റെയും എഡിറ്റർ. സംവിധായകനു പുറമേ പ്രധാന അണിയറ പ്രവർത്തകരും ബോളിവുഡിൽനിന്നുള്ളവരാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. റുസ്തം, റൗഡി റാത്തോർ, ക്രിഷ്, ജയ് ഹോ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ക്യാമറ നിർവഹിച്ച സന്തോഷ് തുണ്ടിയിലാണ് ക്യാമറാമാൻ. 

സിനിമയിൽ രണ്ട് പ്രധാന സ്ത്രീകഥാപാത്രങ്ങളാണുള്ളത്. നദിയാ മൊയ്തുവും പാർവതി നായരുമാണ് ഈ വേഷത്തിലെത്തുക. നാസർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റുതാരങ്ങൾ. 

മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ മെയ്ക്കപ്പ് സൈ്റ്റലിസ്റ്റ് സെറീന ടെക്സീറ (3 ഇഡിയറ്റ്സ്, രംഗ്ദേ ബസന്തി, ധൂം). ഗോൽമാൽ എഗൈൻ, സിംഗം റിട്ടേൺസ്, ദിൽവാലെ തുടങ്ങിയ സിനിമകളിലെ ആക്​ഷൻ മാസ്റ്റർ സുനിൽ റോഡ്രിഗസ് ആക്ഷൻ കൈകാര്യം ചെയ്യും. സൗണ്ട് ഡിസൈനിങ് അരുൺ നമ്പ്യാർ (രാഞ്ചന, ഫിൽമിസ്ഥാൻ). വിഎഫ്എക്സ്- ആഫ്റ്റർ (ലക്നൗ സെൻട്രൽ, സർക്കാർ 3). ടോയ്ലറ്റ് ഏക് പ്രേം കഥ, സത്യഗ്രഹ, ഫോഴ്സ് 2 തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ഉദയ് പ്രകാശ് സിങ്ങാണ് ആർട്ട് ഡയറക്ടർ. 

കോസ്റ്റ്യം ഹിമാൻഷി നിജാവൻ. ലൈൻ പ്രൊഡ്യൂസർ പീപ്പ്ലി ലൈവ്, റയീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വിനോദ് ഉണ്ണിത്താൻ. ചീഫ് അസോസിയേറ്റ് ദിനിൽ ബാബു. സുഭാഷ് ഗയുടെ വിസിൽ വുഡ് ഫിലിം സ്കൂൾ പ്രൊഡക്റ്റ്സുകളായ സ്വാതി മിത്തൽ, പ്രേക്ഷ അഗർവാൾ എന്നിവരാണ് അസിസ്റ്റന്റ്്സ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലൻഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. മൂൺഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.