Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘‘പെണ്ണായിരുന്നെങ്കില്‍ ഞാന്‍ മമ്മൂക്കയെ ബലാത്സംഗം ചെയ്‌തേനെ’’

mammootty-myssikin

പേരൻപ് സിനിമയിൽ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് തമിഴ് സംവിധായകൻ മിഷ്കിൻ നടത്തിയ പരാമർശം വിവാദമാകുന്നു. മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രേമിച്ചേനെയെന്നും ചിലപ്പോള്‍ ബലാത്സംഗം ചെയ്തേനെയെന്നുമാണ് മിഷ്‌കിന്‍ പറഞ്ഞത്. റാം സംവിധാനം െചയ്ത പേരൻപ് സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മിഷ്കിന്‍ ഇക്കാര്യം പറഞ്ഞത്.

മിഷ്കിൻ നടത്തിയ പ്രസംഗത്തിൽ നിന്നും–

‘ഒന്നരവര്‍ഷം മുമ്പ് നിർമാതാവ് എന്റെ അരികിൽ വന്നു. അദ്ദേഹത്തിന്റെ കയ്യിൽ സിനിമയുടെ ഒരു പേരുണ്ടെന്നും ഈ പേരുവെച്ച് 15 കോടി രൂപ കലക്ട് ചെയ്യുമെന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞത് സത്യമായി. ആ ചിത്രം പതിനഞ്ച് കോടിയും കലക്ട് ചെയ്തു. ആ സിനിമയുടെ പേര് ‘ഇരുട്ട് അറയിൽ മുരട്ട് കുത്ത്.’

Peranbu Audio Launch-Mysskin Speech

‘സിനിമയില്‍ നമ്മൾ മനസ്സിലാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇതുപോലെ തന്നെ ഒന്നവർഷത്തിന് മുമ്പ് റാം എന്നോട് പറഞ്ഞ ടൈറ്റിലാണ് പേരൻപ്. റാം ഇത് നമുക്ക് തന്ന ദാനമാണ്. പൈസയ്ക്ക് വേണ്ടി ചെയ്ത സിനിമയല്ല. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രമാകും.’

‘ഇരുട്ട് അറയിൽ മുരട്ട് കുത്ത് കാണാൻ യുവാക്കൾ പോയത് ഹെൽമറ്റ് വെച്ച്. അച്ഛന്റെയും അമ്മയുടെയും കൂടെ പോകാൻ പറ്റിയ സിനിമയല്ലെന്ന് പറഞ്ഞു. അത് ഇരുട്ട് അറയിൽ കാണേണ്ട സിനിമയാണ്. എന്നാൽ പേരൻപ് വെളിച്ചത്തിൽ ഇരുന്ന് കാണേണ്ട സിനിമ. നമ്മുടെ വീട്ടിലെ എല്ലാ കുടുംബങ്ങളും കാണേണ്ട സിനിമയാണ് േപരൻപ്. ഇതിന്റെ ഒറിജിനൽ ഡിവിഡി എല്ലാവരും വീട്ടിൽ മേടിച്ച് വെയ്ക്കണം. വരും തലമുറയെയും ഈ സിനിമ കാണിക്കണം.’ 

‘സിനിമയിലേയ്ക്ക് വരുന്ന അസിസ്റ്റന്റസിനോട് കൂടുതലായി ഇതിനെക്കുറിച്ച് പഠിക്കാൻ സെവൻ സാമുറായി കാണുവാൻ ഞാൻ പറയുമായിരുന്നു. എന്നാൽ ഇനി ഞാൻ പറയും നിങ്ങൾ പേരൻപ് കണ്ട് പഠിക്കാൻ.’

‘മമ്മൂക്ക സാർ താങ്കള്‍ എവിടെയായിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസ്അപ്പ് ഷോട്ട് ചിത്രത്തിലുണ്ട്. സത്യം, ഞാന്‍ പറയുന്ന ഈ വാക്കുകള്‍ ഓര്‍ത്തു വയ്ക്കൂ, മറ്റാരെങ്കിലുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ നാം പേടിച്ചു പോയേനെ. തമിഴ്സിനിമയിലെ ഏറ്റവും മികച്ച ക്ലോസ്അപ്പ് ഷോട്ട് ആയിരിക്കും ഈ സിനിമയിലേത്.’

‘മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. സിനിമ കാണുമ്പോള്‍ മമ്മൂക്ക സാറിനെ മാത്രമേ കാണുന്നുള്ളു. മമ്മൂക്ക ഒരു യുവതിയായ സത്രീ ആയിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പ്രേമിച്ചേനേ. ഞാനൊരു പെൺകുട്ടിയായിരുന്നെങ്കില്‍ ബലാത്സംഗം ചെയ്‌തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം. അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.’–മിഷ്‌കിന്‍ പറഞ്ഞു.  

‘മമ്മൂക്ക പെണ്ണായിരുന്നെങ്കില്‍ ഞാന്‍ ബലാത്സംഗം ചെയ്‌തേനെ’

പേരൻപ് സിനിമയിൽ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ മിഷ്കിൻ നടത്തിയ പരാമർശം വിവാദമാകുന്നു. മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രേമിച്ചേനെയെന്നും ചിലപ്പോള്‍ ബലാത്സംഗം ചെയ്തേനെയെന്നുമാണ് മിഷ്‌കിന്‍ പറഞ്ഞത്. റാം സംവിധാനം െചയ്ത പേരൻപ് സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മിഷ്കിന്‍ ഇക്കാര്യം പറഞ്ഞത്.

മിഷ്കിൻ നടത്തിയ പ്രസംഗത്തിൽ നിന്നും–

‘ഒന്നരവര്‍ഷം മുമ്പ് നിർമാതാവ് എന്റെ അരികിൽ വന്നു. അദ്ദേഹത്തിന്റെ കയ്യിൽ സിനിമയുടെ ഒരു പേരുണ്ടെന്നും ഈ പേരുവെച്ച് 15 കോടി രൂപ കലക്ട് ചെയ്യുമെന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞത് സത്യമായി. ആ ചിത്രം പതിനഞ്ച് കോടിയും കലക്ട് ചെയ്തു. ആ സിനിമയുടെ പേര് ‘ഇരുട്ട് അറയിൽ മുരട്ട് കുത്ത്.’

‘സിനിമയില്‍ നമ്മൾ മനസ്സിലാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇതുപോലെ തന്നെ ഒന്നവർഷത്തിന് മുമ്പ് റാം എന്നോട് പറഞ്ഞ ടൈറ്റിലാണ് പേരൻപ്. റാം ഇത് നമുക്ക് തന്ന ദാനമാണ്. പൈസയ്ക്ക് വേണ്ടി ചെയ്ത സിനിമയല്ല. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രമാകും.’

‘ഇരുട്ട് അറയിൽ മുരട്ട് കുത്ത് കാണാൻ യുവാക്കൾ പോയത് ഹെൽമറ്റ് വെച്ച്. അച്ഛന്റെയും അമ്മയുടെയും കൂടെ പോകാൻ പറ്റിയ സിനിമയല്ലെന്ന് പറഞ്ഞു. അത് ഇരുട്ട് അറയിൽ കാണേണ്ട സിനിമയാണ്. എന്നാൽ പേരൻപ് വെളിച്ചത്തിൽ ഇരുന്ന് കാണേണ്ട സിനിമ. നമ്മുടെ വീട്ടിലെ എല്ലാ കുടുംബങ്ങളും കാണേണ്ട സിനിമയാണ് േപരൻപ്. ഇതിന്റെ ഒറിജിനൽ ഡിവിഡി എല്ലാവരും വീട്ടിൽ മേടിച്ച് വെയ്ക്കണം. വരും തലമുറയെയും ഈ സിനിമ കാണിക്കണം.’ 

‘സിനിമയിലേയ്ക്ക് വരുന്ന അസിസ്റ്റന്റസിനോട് കൂടുതലായി ഇതിനെക്കുറിച്ച് പഠിക്കാൻ സെവൻ സാമുറായി കാണുവാൻ ഞാൻ പറയുമായിരുന്നു. എന്നാൽ ഇനി ഞാൻ പറയും നിങ്ങൾ പേരൻപ് കണ്ട് പഠിക്കാൻ.’

‘മമ്മൂക്ക സാർ താങ്കള്‍ എവിടെയായിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസ്അപ്പ് ഷോട്ട് ചിത്രത്തിലുണ്ട്. സത്യം, ഞാന്‍ പറയുന്ന ഈ വാക്കുകള്‍ ഓര്‍ത്തു വയ്ക്കൂ, മറ്റാരെങ്കിലുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ നാം പേടിച്ചു പോയേനെ. തമിഴ്സിനിമയിലെ ഏറ്റവും മികച്ച ക്ലോസ്അപ്പ് ഷോട്ട് ആയിരിക്കും ഈ സിനിമയിലേത്.’

‘മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. സിനിമ കാണുമ്പോള്‍ മമ്മൂക്ക സാറിനെ മാത്രമേ കാണുന്നുള്ളു. മമ്മൂക്ക ഒരു യുവതിയായ സത്രീ ആയിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പ്രേമിച്ചേനേ. അല്ലെങ്കില്‍ ബലാത്സംഗം ചെയ്‌തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം. അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.’–മിഷ്‌കിന്‍ പറഞ്ഞു.  

related stories