Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ വീട്ടുകാർക്ക് പേടിയുണ്ട്: പാർവതി

Parvathy

പുതിയ സിനിമയായ മൈ സ്റ്റോറിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് പാർവതി. ഗൾഫ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.

തനിക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പേടിയുണ്ടെന്നും, പക്ഷെ തന്റെ സ്വഭാവം എന്താണെന്ന് അവര്‍ക്കെല്ലാം അറിയാമെന്നും ഗള്‍ഫ് ന്യൂസിനോട് സംസാരിക്കവേ പാര്‍വതി വെളിപ്പെടുത്തി. 

‘എന്റെ സിനിമകളുടെ നിരൂപണങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. പ്രേക്ഷകരുമായുള്ള ബന്ധത്തെ വിലപ്പെട്ടതായി തന്നെയാണ് കാണുന്നത്. ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ ഫീമെയ്ല്‍ അല്ല. ബാംഗ്ലൂര്‍ ഡെയ്​സ് വരെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ എനിക്ക് അന്യമായിരുന്നു.’  

പാർവതി എന്തുകൊണ്ട് അപ്പോൾ പറഞ്ഞില്ല: തെസ്നി ഖാൻ ചോദിക്കുന്നു

‘എനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചോര്‍ത്ത് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും വളരെയധികം ഭയപ്പെടുന്നുണ്ട്. എന്നാല്‍ എന്റെ സ്വഭാവം എങ്ങനെയാണെന്നുള്ളത് അവര്‍ക്ക് നന്നായി തന്നെ അറിയാം. സത്യം മൂടിവെയ്ക്കാനോ അതിനെ കണ്ടില്ലെന്ന് നടിക്കാനോ എനിക്കാകില്ല. ഭക്ഷണം കഴിക്കുക ഉറങ്ങുക അതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് എനിക്ക് സത്യം പറയുക എന്നതും. അത് വീട്ടുകാര്‍ക്ക് വ്യക്തമായി അറിയാം.’–പാർവതി പറഞ്ഞു.

താന്‍ ഇപ്പോള്‍ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളൊന്നും തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി അല്ലെന്നും മറ്റുള്ളവര്‍ക്കും, വരുന്ന തലമുറയ്ക്കും കൂടി വേണ്ടിയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. 

സത്യസന്ധമായി കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്ന പലരും ഉണ്ടാകും. പക്ഷെ അവര്‍ക്ക് പറയാനുള്ള സാഹചര്യമോ വേദിയോ ലഭിക്കാത്തതുകൊണ്ടാകും പറയാത്തത് എന്നും എത്രയോ പേര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് തനിക്ക് മെസ്സേജ് അയക്കാറുണ്ട്, പിന്തുണയ്ക്കാറുണ്ട് എന്നും പാര്‍വതി അഭിമുഖത്തില്‍ പറയുന്നു.

പാർവതിയുടെ അഴിഞ്ഞാട്ടമെന്നാണ് കമന്റ്സ്; മൈ സ്റ്റോറി സംവിധായിക

‘എന്നെ ഇഷ്ടപ്പെടുന്ന, ഞാന്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട്. എത്രയോ പുരുഷന്മാര്‍ മുന്നോട്ട് വരികയും, തുറന്നു സംസാരിച്ചതിന് എന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ തുടങ്ങിവച്ചത് ആവശ്യമായ ഒരു ചര്‍ച്ചയാണ് എന്നവര്‍ വിശ്വസിക്കുന്നുണ്ട്’. 

‘അതേസമയം എനിക്കൊപ്പം നില്‍ക്കില്ലെന്നു പറയുന്ന സ്ത്രീകളുമുണ്ട്. കാരണം സ്ത്രീകളും പാട്രിയാര്‍ക്കല്‍ ആയി കണ്ടീഷന്‍ ചെയ്യപ്പെട്ടവരാണ്കാരണം സ്ത്രീകളും പുരുഷമേധാവിത്വ വ്യവസഥിതിയില്‍ പരുവപ്പെട്ടവരാണ്. അതു കൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ അവര്‍ക്ക് താത്പര്യമില്ല. ഞാന്‍ ആരോടും മാറാനോ എന്നോട് യോജിക്കാനോ പറയുന്നില്ല, കേള്‍ക്കാന്‍ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ.’–പാർവതി പറഞ്ഞു.

പാര്‍വതിയും പൃഥ്വിരാജും അഭിനയിച്ച റോഷ്‌നി ദിനകര്‍ ചിത്രം മൈ സ്‌റ്റോറിക്ക് നോരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. പാർവതിയുടെ ചില നിലപാടുകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നായിരുന്നു റോഷ്നി ആരോപിച്ചത്.