Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞാന്‍ ആരെ പേടിക്കണം’; ഈ ചിത്രം ഓർമയുണ്ടോയെന്ന് സുപ്രിയ

prithvi-supriya

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരുടെ ഇടയില്‍ വലിയ ചർച്ചയാകുന്നത്. പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ?; എന്ന അടിക്കുറിപ്പോടെ സുപ്രിയ പോസ്റ്റ് ചെയ്ത പൃഥ്വിയുടെ പഴയ ചിത്രം വൈറലായി മാറി.

പൃഥ്വി ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ചിത്രമാണിത്. ‘ഞാന്‍ ആരെ പേടിക്കണം. ഇതൊരു ജനാധിപത്യ രാജ്യമല്ലേ’, എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജിന്റെ വാക്കുകളായി കൊടുത്തിരിക്കുന്നത്. 

ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിര എന്ന സിനിമയുടെ സമയത്ത് നൽകിയ അഭിമുഖമാണിത്. 2003ലാണ് വെള്ളിത്തിര പുറത്തിറങ്ങിയത്.  

ഈ ചിത്രം പുറത്തിറങ്ങി പന്ത്രണ്ടുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, മലയാള സിനിമയിലെ യങ് സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് പൃഥ്വിരാജ് വളർന്നു. മാത്രമല്ല അന്നും ഇന്നും തന്റേതായ നിലപാടുകളിൽ ഉറച്ച തീരുമാനവുമായി മുന്നോട്ട് പോകുന്ന താരം കൂടിയാണ് അദ്ദേഹം. 

ഈയിടെ മലയാളസിനിമയിൽ ഉണ്ടായ പല വിവാദങ്ങളിലും പൃഥ്വി കൈക്കൊണ്ട നിലപാടുകൾ വലിയ ചർച്ചയായിരുന്നു. വിവാദങ്ങളിലും പ്രശ്നങ്ങളിലുമെല്ലാം പൂർണ പിന്തുണയുമായി താനും ഒപ്പമുണ്ടെന്നാണ് സുപ്രിയ ഈ പോസ്റ്റിലൂടെ പറയുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

പൃഥ്വി ഇപ്പോൾ തന്റെ ആദ്യസംവിധാനസംരംഭത്തിന്റെ പണിപ്പുരയിലാണ്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രീകരണം ആരംഭിച്ചു. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.