Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ആടുതോമ; മോഹൻലാലിനെ പിന്തുണച്ച് താരങ്ങളും

vijay-babu-asis

സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന വിവാദത്തിൽ നടന് പിന്തുണയുമായി സിനിമാതാരങ്ങൾ. രസകരമായ ചില ട്രോളുകളിലൂടെയാണ് താരങ്ങൾ മോഹൻലാലിന് പിന്തുണ നൽകുന്നത്. റസൂൽ പൂക്കുട്ടി, വിജയ് ബാബു, അജു വർഗീസ്, അരുണ്‍ ഗോപി, വ്യാസൻ, ഹരീഷ് പേരടി അടക്കമുള്ളവർ ഇതിൽ ഉൾപ്പെടും.

സ്ഫടികം എന്ന ചിത്രത്തിലെ ഒരു പോലീസ് സ്റ്റേഷന്‍ രംഗത്തിന്റെ മീം വെച്ചാണ് വിമര്‍ശകര്‍ക്ക് പരിഹാസവുമായി അജു വന്നിരിക്കുന്നത്.  പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചന്ദ്രലേഖയിലെ മീം ആണ് അരുണ്‍ ഗോപി വിമര്‍ശകരുടെ വായടപ്പിക്കാന്‍ തിരഞ്ഞെടുത്തത്.

ഹരീഷ് േപരടിയുടെ കുറിപ്പ്–‘ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ കാണുന്നത്.... പിന്നിടങ്ങോട്ട് T.P. ബാലഗോപാലൻ, വാനപ്രസ്ഥം നാടോടിക്കാറ്റ്, പഞ്ചാഗ്നി, അമൃതംഗമയ ദേവാസുരം, കീരിടം, തൂവാനതുമ്പികൾ .... അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത മലയാളികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ സമമാനിച്ച ഒരു മനുഷ്യനെ ഒരു മഹാനടനെ ബഹിഷ്കരിക്കാൻ സാംസ്കാരിക കേരളത്തിനാവില്ലാ...

‘കേരളമേ ഇത്തരം കപട ബുദ്ധിജീവി പ്രസതാവനകൾക്ക് നേരെ നിങ്ങൾ പ്രതിഷേധിക്കേണ്ട സമയമാണിത്... പ്രിയപ്പെട്ട ചലച്ചിത്ര വിദ്യാർത്ഥികളെ നിങ്ങൾ ഈ നടനെ ബഹിഷ്ക്കരിച്ചാൽ പാഠപുസ്തകം കീറി കളയുന്നതു പോലെയാവും... അന്യഭാഷകളിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ അവിടുത്തെ വലിയ സംവിധായകരും നടൻമാരും ഈ മനുഷ്യനെ പറ്റി വിസ്മയം കൊള്ളുന്നത് ഞാൻ നേരിട്ട അനുഭവിച്ചിട്ടുണ്ട് .... ഇദ്ദേഹത്തെ പോലെ ഒരാളെ വിളിച്ച് വരുത്തിയിട്ട് ഊണില്ലാ എന്ന് പറഞ്ഞാൽ അത് നമ്മുടെ സാംസ്കാരിക നയത്തിനുള്ള വലിയ തിരിച്ചടിയാകും..’