Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺബീറിനോടും ഷാഹിദിനോടും മത്സരിക്കാൻ ഫഹദ്

fahadh-ranbir

മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനും നടിക്കുമുള്ള മത്സര പട്ടികയിൽ മലയാളി താരങ്ങളായ ഫഹദ് ഫാസിലും കീർത്തി സുരേഷും ഇടം നേടി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയമാണ് ഫഹദിനെ മികച്ച നടൻമാരുടെ പട്ടികയിൽ ഇടം നേടിക്കൊടുത്തത്. തെലുങ്ക് ചിത്രമായ മഹാനടിയിലെ പ്രകടനം പരിഗണിച്ച് കീർത്തിക്കും പട്ടികയിൽ ഇടം ലഭിച്ചു. 

ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, അക്ഷയ് കുമാർ, രൺവീർ സിങ്, വരുൺ ധവാൻ, ഷാഹിദ് കപൂർ, മനോജ് ബാജ്പേയ്, ബംഗാളി താരം സൗമിത്ര ചാറ്റർജി എന്നിവരാണ് മികച്ച നടനുള്ള പുരസ്കാര പട്ടികയിലുള്ളത്. 

കീർത്തി സുരേഷിന് പുറമെ റാണി മുഖർജി, വിദ്യാ ബാലൻ, ആലിയ ഭട്ട്, ദീപിക പദുക്കോൺ, സൈറ വസീം, ഭനിത ദാസ്, തിലോത്തമ ഷോം എന്നിവരാണ് മികച്ച നടിയ്ക്കായുള്ള പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടത്. 

ഓഗസ്റ്റ് 10 മുതൽ 22 വരെയാണ് ചലച്ചിത്രോത്സവം നടക്കുക. ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ചലച്ചിത്രമേളകളിൽ ഏറെ നിരൂപകശ്രദ്ധ നേടിയ ചലച്ചിത്രോത്സവമാണ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ.