Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെ മാറ്റിനിർത്തി ഒരു സന്തോഷം തനിക്കില്ല; ഇന്ദ്രൻസ്

mohanlal-indrans

ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങ് വിവാദത്തില്‍ മോഹന്‍ലാലിന് പിന്തുണയുമായി ഇന്ദ്രന്‍സ്. വിവാദം ദുഃഖമുണ്ടാക്കിയെന്നും മോഹന്‍ലാലിന്‍റെ സാന്നിധ്യം എങ്ങനെ ചടങ്ങിനെ മങ്ങലേല്‍പിക്കുമെന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് ചോദിച്ചു.

Indrans Mohanlal

ഇതിന്‍റെ പേരില്‍ ആരും പിണങ്ങരുത്. താന്‍ മികച്ച നടന്‍റെ അവാര്‍ഡ് വാങ്ങുന്ന ചടങ്ങില്‍ എല്ലാവരും വരണം. മമ്മൂക്കയും മോഹന്‍ലാല്‍ സാറുമൊക്കെ അടങ്ങുന്ന വലിയ വിഭാഗത്തിന്‍റെ ചൂടും ചൂരുമേറ്റാണ് താന്‍ വളര്‍ന്നത്. അവരെയൊന്നും മാറ്റിനിര്‍ത്തി തനിക്ക് ഒരു സന്തോഷമില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.  മോഹന്‍ലാല്‍ ചടങ്ങില്‍ വരുന്നത് ആവേശമാണെന്നും അദ്ദേഹം പറ‍ഞ്ഞു. ചടങ്ങിന് മോഹന്‍ലാലിനെ നേരിട്ട് വിളിക്കുമോ എന്ന ചോദ്യത്തിന് വിളിക്കാന്‍ തന്‍റെ കയ്യില്‍ നമ്പറില്ല എന്നായിരുന്നു ഇന്ദ്രന്‍സിന്‍റെ നിഷ്കളങ്കമായ മറുപടി.

ഇതിനിടെ  ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കരുതെന്ന ഒരു വിഭാഗത്തിന്‍റെ ആവശ്യത്തില്‍ വിവാദവും ചോരിപ്പോരും തുടരുകയാണ്. 

മോഹന്‍ലാലിനെ പിന്തുണച്ച് ചലച്ചിത്ര സംഘടനകള്‍ രംഗത്തെത്തി. ക്ഷണിക്കപ്പെടാത്ത ആളെയാണ് ഒഴിവാക്കണമെന്ന് പറയുന്നെന്നും ഭീമ ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും വിവിധ ചലച്ചിത്ര സംഘടനകള്‍ ആവശ്യപ്പെട്ടു. 

ഫെഫ്ക, അമ്മ, ഫിലിംചേംബര്‍ തുടങ്ങി വിവിധ സംഘടനകളാണ് ആവശ്യവുമായി രംഗത്തെത്തിയത്. ഭീമ ഹര്‍ജിയില്‍ ഒപ്പിട്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്ന പ്രകാശ് രാജ് അടക്കം മോഹന്‍ലാലിനെതിരെ തങ്ങള്‍ ബഹിഷ്കരണ ആഹ്വാനം നല്‍കിയില്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനെ ബഹിഷ്കരിച്ച് നേട്ടം കൊയ്യാന്‍ ഒരു വിഭാഗം ശ്രമിക്കുന്നവെന്നാണ് ഇവരുടെ ആരോപണം.

related stories