Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന ചലച്ചിത്ര അവാർഡ്; മോഹൻലാൽ പങ്കെടുക്കും

mohanlal-new

തൃശൂർ∙ സംസ്ഥാന ചലച്ചിത്ര അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനുമായി അദ്ദേഹം സംസാരിച്ചു. താൻ ചടങ്ങിനെത്തുമെന്നു അദ്ദേഹം ഇരുവരോടും പറഞ്ഞിട്ടുണ്ട്. 

സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ഇന്നു മാത്രമെ ലാലിനു കൈമാറുകയുള്ളു. അമ്മ എന്ന സംഘടനയ്ക്കും സിനിമാ രംഗത്തിനും സർക്കാർ നൽകുന്ന സേവനങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ ലാൽ ചടങ്ങിനെത്തുമെന്നുറപ്പു നൽകി. 

മോഹൻലാലിനെ ചടങ്ങിലേക്കു ക്ഷണിക്കരുതെന്നു കാണിച്ച് ആരും നിവേദനം നൽകിയിട്ടില്ലെന്നു മന്ത്രി എ.കെ ബാലൻ പറഞ്ഞിരുന്നു. മോഹൻലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ശോഭ കുറയുമെന്ന വാദത്തിനു യുക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്കാരിക പ്രവർത്തകർ ഒപ്പിട്ട കത്തു നൽകിയത് വിവാദമായിരുന്നു ഇതിനെ തുടർന്നു മോഹൻലാലിനെ പിന്തുണച്ചു കൊണ്ടു വിവിധ ചലച്ചിത്ര സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു.

related stories