Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സോറി’ പറഞ്ഞ് ബെൻജിത് ബിഗ് സ്ക്രീനിലേയ്ക്ക്

soorry-benjith

സമൂഹമാധ്യമത്തിൽ തരംഗമായി മാറിയ ‘സോറി’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ബെൻജിത്. സിനിമയിലെ അഭിനേതാവും സംവിധായകനും ബെൻജിത് ആയിരുന്നു. 

ആർജെ മാത്തുക്കുട്ടി പ്രധാനവേഷത്തിലെത്തിയ ‘സോറി’  പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെക്കുറിച്ചാണ് പറഞ്ഞത്. രണ്ട് ലക്ഷത്തിന് മുകളിൽ ആളുകൾ ഈ ചിത്രം കണ്ടു.

Sorry Short Film

മാത്തുക്കുട്ടി, ബെൻജിത്, നയന അനിൽ, അനീഷ ഉമ്മർ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്. സിനിമാരംഗത്തു നിന്നും അനുപമ പരമേശ്വരൻ, പ്രയാഗ മാർട്ടിൻ എന്നിവർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു.

ബെൻജിത് ഇപ്പോള്‍ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം നടത്താനുള്ള തയാറെടുപ്പിലാണ്. ആയിരം കണ്ണുമായി എന്നാണ് ചിത്രത്തിന്റെ പേര്.

ക്യാംപസ് പശ്ചാത്തലമായ കൊമേഴ്സ്യൽ എന്റർടെയ്നറായിരിക്കും ചിത്രം. കൂടാതെ സാമൂഹികപ്രാധാന്യമുള്ള സന്ദേശം കൂടി ഈ സിനിമ നൽകമെന്നും ബെൻജിത് ഉറപ്പു പറയുന്നു.