Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹനാൻ ചമ്പക്കര മത്സ്യ മാർക്കറ്റിൽ വരാറുണ്ട്’: പിന്തുണച്ച് മണികണ്ഠൻ

hanan-manikandan

പഠനത്തിനായി കോളജ് യൂണിഫോമിൽ മീൻ വിറ്റ് ജീവിക്കുന്ന പെൺകുട്ടി ഹനാന് പിന്തുണയുമായി നടൻ മണികണ്ഠൻ ആചാരി. ഹനാന് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമർശനങ്ങൾ ഉയർന്നതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി മണികണ്ഠൻ രംഗത്തുവന്നത്.

‘സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ മനസ്സിനെ ഞാൻ അംഗീകരിക്കുന്നു. എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാർക്കറ്റിൽ ഞാൻ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോൾ സംഭവം സത്യം ആണ്.’ 

‘കഴിഞ്ഞ 3 ദിവസം ആയി മീൻ എടുക്കാൻ വേണ്ടി ഈ പെൺകുട്ടി ചമ്പക്കര മത്സ്യ മാർക്കറ്റിൽ വരാറുണ്ട്, കണ്ടവരും ഉണ്ട് . പിന്നെ അരുൺ ഗോപി - പ്രണവ് മോഹൻലാൽ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന്റെ ആവശ്യം ഉണ്ടെന്നു മലയാളികൾ ആരും വിശ്വസിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഹനാൻ എന്ന പെൺകുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും.’–മണികണ്ഠൻ പറഞ്ഞു.

ഹനാന് പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സംവിധായകന്‍ അരുണ്‍ ഗോപിയും രംഗത്തെത്തിയിരുന്നു. ഇതോടെ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഹനാന്‍ നാടകം കളിക്കുകയായിരുന്നെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.