Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെഡിയായിക്കോ ‘കിനാവള്ളി’ ഞെട്ടിക്കും: സുഗീത്

sugeeth-kinavalli

‘കോൺജ്വറിംഗും അന്നാബെല്ലയും... ‘ഇതൊക്കെ എന്ത്?’ എന്ന് ചോദിക്കുന്ന മലയാളികൾക്കിടയിലേക്കാണ് ഈ വരവ്. സംഭവം പ്രേതകഥയൊക്കെ തന്നെ, പക്ഷേ ഞെട്ടിക്കാനുള്ള സ്‌റ്റഫൊക്കെയുണ്ടോ? കേട്ടു തഴമ്പിച്ച ചോദ്യം വീണ്ടും കൂരമ്പു പോലെ മുന്നിലെത്തിയപ്പോഴും സുഗീത് ചിരിച്ചതേയുള്ളൂ. ‘അല്ലാ ഈ പുതുമുഖങ്ങളെ വച്ചിട്ട് സംഭവം, വർക്ക് ഔട്ട് ആവോ...?’ – എല്ലാത്തിനുമുള്ള മറുപടി സുഗീത് എന്ന സംവിധായകൻ കുറച്ചു വാക്കുകളിലൊതുക്കി. ‘റെഡിയായിക്കോ, ഞാനും ഈ പിള്ളേരും ശരിക്കും ഞെട്ടിക്കും’– സുഗീതിന്റെ വാക്കുകളിൽ സംവിധായകന്റെ കോൺഫിഡൻസ്.

ഒരു ഫേക്ക് സ്‌റ്റോറി പിറക്കുന്നു

പുതിയ പിള്ളേരെ വച്ച് സിനിമയെടുക്കുന്നത് സാഹസമല്ലേയെന്നു ചോദിച്ചാൽ, അതേയെന്നു മാത്രമേ എനിക്കു മറുപടി പറയാനാകൂ. പക്ഷേ ആ റിസ്കിനെ നമ്മൾ എങ്ങനെ സമീപിക്കുന്നു എന്നതിലല്ലേ കാര്യം. കിനാവള്ളിയെന്ന എന്റെയീ ചിത്രം എനിക്കു നൽകുന്ന ആത്മവിശ്വാസം ചില്ലറയൊന്നുമല്ല. നൂറു ശതമാനം സമർപ്പണത്തോടെയാണ് ഞങ്ങൾ ഈ ചിത്രവുമായി മുന്നോട്ടു പോയത്. അത്ര തന്നെ പ്രതീക്ഷയും എന്റെ ടീമിനുണ്ട്.– സുഗീത് ഫ്ലാഷ്ബാക്കിലേക്ക്.

kinavalli

ഈ ചിത്രത്തിൽ ഞാനൊഴിച്ച് ഒട്ടുമിക്ക ആളുകളും പുതുമുഖങ്ങളാണ്. അഭിനേതാക്കൾ, ടെക്നീഷ്യൻസ്, സംഗീത സംവിധായകർ അങ്ങനെ പലരും. മിനിമം ഗ്യാരണ്ടിയെന്ന് അവകാശപ്പെടാൻ എന്തുണ്ടെന്ന് പലരും ചോദിക്കുമായിരിക്കും. കെട്ടുറപ്പുള്ള തിരക്കഥയും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പുതുമയുമാണ് എന്റെ മറുപടി. ആ ഒരൊറ്റ വിശ്വാസമാണ് ഈ സിനിമയിലെ നിർമ്മാതാക്കൾ ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷയും. പിന്നെ പുതുമുഖങ്ങൾ മാജിക്ക് സൃഷ്ടിക്കുന്ന കാലമല്ലേ ഇത്. ആ മാജിക്ക് പ്രേക്ഷകർക്ക് ഇവിടെയും കാണാം. ശേഷം സ്ക്രീനിൽ.

കിനാവള്ളി അഥവാ ന്യൂ ജനറേഷൻ ഭാർഗ്ഗവീ നിലയം

ഭാർഗവീ നിലയവും ആകാശഗംഗയും ലിസയുമെല്ലാം ഇപ്പോൾ കണ്ടിട്ട് കൂസലില്ലാതെയിരിക്കുന്ന മലയാളികളെ പേടിപ്പിച്ച് വശംകെടുത്തുമെന്ന അവകാശവാദമൊന്നും ഞങ്ങൾക്കില്ല. പക്ഷേ ഈ ഹൊറർ സ്‌റ്റോറി പങ്കുവയ്ക്കുന്ന ഒരു കാഴ്ച്ചാനുഭവമുണ്ട്, ഒരു ഫീലുണ്ട്, ഒരു ത്രില്ലിംഗ് എക്സ്പീരിയൻസുണ്ട്. സിനിമയുടെ ക്ലൈമാക്സ് വരെ ശ്വാസമടക്കിപ്പിടിച്ചിരുത്തുന്ന ഹൊറർ രംഗങ്ങളൊന്നുമല്ല ഈ ചിത്രത്തെ വേറിട്ടു നിർത്തുന്നത്. ഗ്ലാസ് പൊട്ടിച്ചിതറുമ്പോൾ പേടിക്കുന്ന, കൂമൻ ഓരിയിടുമ്പോൾ നെഞ്ചിടിക്കുന്ന പതിവ് രംഗങ്ങളും ആരും പ്രതീക്ഷിക്കേണ്ട. 

kinavalli-trailer

ആകെയുള്ളൊരു സമാനത ചിത്രത്തിലെ ഒരു പഴയ ബംഗ്ലാവാണ്. അതിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥാതന്തു വികസിക്കുന്നത്. പിന്നെ പതിവു പ്രേതകഥകളും മിത്തുകളും പോലെ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമാണെന്നുള്ള മുൻകൂർ ജാമ്യമൊന്നും ഞങ്ങളെടുക്കുന്നില്ല. കിനാവള്ളിയുടെ ടാഗ് ലൈൻ തന്നെ അതിന് തെളിവാണ്. ‘ബേസ്ഡ് ഓൺ എ ഫേക്ക് സ്റ്റോറി’ എന്നതാണ് ഞങ്ങളുടെ ടാഗ്‍ലൈൻ. നാൽക്കവലകളിൽ വട്ടം കൂടിയിരിക്കുമ്പോൾ പിറക്കുന്ന ഒരു പക്കാ നുണക്കഥ. പക്ഷേ ആ കഥയ്ക്കൊരു ലൈഫുണ്ട് അതാണ് കിനാവള്ളി.

പ്രണയവും സൗഹൃദവും ഇഴചേരുന്ന കിനാവള്ളി

ഇതൊരു കംപ്ലീറ്റ് ഹൊറർ സ്‌റ്റോറിയാണെന്ന് ധരിക്കരുതേ. പ്രണയവും സൗഹൃദവുമെല്ലാം മേമ്പൊടിയായി കിനാവള്ളിയിലുണ്ട്. പോരാത്തതിന് ഹരീഷ് കണാരന്റെ ചിരിയും. അജ്മല്‍, കൃഷ്, സുജിത് രാജ് കൊച്ചു കുഞ്ഞ്, വിജയ് ജോണി, സുരഭി, സൗമ്യ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. സിനിമയെ നേരമ്പോക്കായി കാണുന്നവരല്ല, സീരിയസായി സമീപിക്കുന്നവർ തന്നെയാണ് ഈ കുട്ടികൾ. അവരുടെ പ്രകടനത്തിൽ എനിക്ക് പ്രതീക്ഷയുമുണ്ട്. പിന്നെ സുരഭിയിലെ നായികയെ ഒട്ടുമിക്ക പ്രേക്ഷകർക്കും പരിചയമുണ്ടാകും. 

kinavalli

കുഞ്ചാക്കോ ബോബൻ ചിത്രം കുട്ടനാടൻ‌ മാർപാപ്പയിലെ സെക്കന്റ് ഹീറോയിൻ. സുരഭിയുടെ മലയാളം അരങ്ങേറ്റ ചിത്രമായിരുന്നു കിനാവള്ളി. പക്ഷേ ഇതിനിടയ്ക്ക് ഞങ്ങളുടെ നായികയെ ചാക്കോച്ചൻ തട്ടിക്കൊണ്ടു പോയി. ഞങ്ങളുടെ ചിത്രം പുറത്തിറങ്ങാൻ വൈകിയെന്നു മാത്രം.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം–